തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

Read More

ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ആരംഭിച്ച്  കെഎസ്ആർടിസി

ബെംഗളൂരു: ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സെർവിസിന് ഒരുങ്ങുകയാണ് കർണാടക ആർടിസി. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 18 വരെ സ്പെഷ്യൽ സർവീസ് നടത്തും. മൈസൂരു, ശാന്തിനഗർ ബസ് സ്റ്റേഷനുകളിൽ നിന്നാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുക. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്‌, തൃശൂർ, കോട്ടയം ജില്ലകളിലേക്ക് ആണ് സ്പെഷ്യൽ സർവീസ്. സ്പെഷ്യൽ സെർവിസിനായി ഓൺലൈൻ വഴി https://ksrtc.karnataka.gov.in/english എന്ന സൈറ്റ് മുഖാന്തരം ബുക്ക്‌ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ  

Read More

ആർടിസി ടൂർ പാക്കേജ് നാളെ ആരംഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ സോമനാഥപുര – തലക്കാട് – മധ്യരംഗ-ബരാചുക്കി – ഗംഗനചുക്കി ടൂർ പാക്കേജ് നാളെ മുതൽ. ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ്സ് ബസിൽ ആണ് ഭക്ഷണം ഉൾപ്പെടെയുള്ള ടൂർ പാക്കേജ്. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ആദ്യ യാത്ര നാളെ രാവിലെ 6.30ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പുറപ്പെടും. രാത്രി 9 മണിക്ക് ഗംഗനചുക്കിയിൽ നിന്നും മടങ്ങും.

Read More

അടുത്ത 5 വർഷത്തേക്ക് ആർടിസികളിൽ പുതിയ ജീവനക്കാരെ നിയമിക്കരുത്

ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ബസ് കോർപ്പറേഷനുകളുടെ ചെലവ് കണക്കിലെടുത്ത്, സംസ്ഥാനത്ത് 35,000 ത്തിലധികം ബസുകൾ ഓടിക്കാൻ നിലവിലെ ജീവനക്കാർ പര്യാപ്തമായതിനാൽ അഞ്ച് വർഷത്തേക്ക് പുതിയ ജീവനക്കാരെ നിയമിക്കരുതെന്ന് വിദഗ്ധ സമിതി കർണാടക സർക്കാരിനോട് ശുപാർശ ചെയ്തു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) എന്നീ നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളാണ് സംസ്ഥാനം നടത്തുന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം…

Read More

ഓണം ബുക്കിങ് അടുത്ത മാസം ആദ്യം മുതൽ

ബെംഗളൂരു: ഓണം യാത്രയ്ക്കുള്ള കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഓഗസ്റ്റ് ആദ്യം തുടങ്ങും. കേരള ആർടിസി സ്ലീപ്പർ സർവീസുകൾ കൂടി ആരംഭിച്ചതോടെ ഓണക്കാലത്ത് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. ആവശ്യത്തിന് എസി ബസുകൾ ഇല്ലാതിരുന്നത് മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകളെ കേരള ആർടിസി യാത്രയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ മാറ്റം വന്നതോടെ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുകയാണ് അധികൃതർ. തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസുകൾ സേലം, കോയമ്പത്തൂർ വഴി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പുതിയ ആവശ്യം.

Read More

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ ഇനി സൂക്ഷിക്കുക

ബെംഗളൂരു: ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്നും മെയ് മാസത്തിൽ മാത്രമായി പിഴയായി ഈടാക്കിയത് 6,31,767 രൂപയെന്ന് കർണാടക ആർടിസി. 49957 ബസുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ടിക്കറ്റ് എടുക്കാതെ ബസിൽ യാത്ര ചെയ്ത 3898 പേരെ കണ്ടെത്തി. കൂടാതെ 3552 പോക്കറ്റ് അടി കേസുകളും ഉണ്ടായി. ഇവരിൽ നിന്ന് 81061 രൂപയും പിടിച്ചെടുത്തു.

Read More

കോടികളുടെ ബാധ്യതയിൽ കുടുങ്ങി ആർടിസി 

ബെംഗളൂരു: ഡീസൽ വിലയിലെ വർധനയും യാത്രക്കാരുടെ കുറവും കർണാടക ആർ ടി സി യെ പ്രതിസന്ധിയിലാക്കുന്നു. നാലു കോർപ്പറേഷനുകളിലെ നിലവിലെ ബാധ്യത 4794 കോടി രൂപയാണ്. 1448 കോടിയാണ് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി യുടെ ബാധ്യത. കെ എസ് ആർ ടി സി യ്ക്ക് 1211 കോടിയും എൻഡബ്ല്യൂകെആർടിസി യ്ക്ക് 1187 കോടിയും കെകെആർടിസി യ്ക്ക് 947.9 കോടി രൂപയും ബാധ്യതയുണ്ട്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ ആയി 3161 കോടി രൂപയാണ് 4 കോർപ്പറേഷനുകൾക്കുമായി സർക്കാർ നൽകിയത്. ജീവനക്കാർക്ക്…

Read More

വിഷു, ഈസ്റ്റർ തിരക്കിൽ കേരള, കർണാടക ആർടിസി.

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളികൾ വിഷു, ഈസ്റ്റർ അവധിക്ക് മുന്നോടിയായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനാന്തര യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ ബസുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷു ഏപ്രിൽ 15നും ഈസ്റ്റർ 17നുമാണ്. അതിൽ നാട്ടിലേക്ക് കൂടുതൽ പേരും മടങ്ങുന്നത് 12,13 തീയതികളിലാണ്. കേരള ആർടിസി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മാത്രം ഓടിച്ചിരുന്ന സർവീസുകൾ യാത്രക്കാരുടെ തിരക്കേറിയതോടെ പ്രതിദിനമാക്കി. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ സർവീസുകളും കേരള ആർടിസി ഏർപ്പെടുത്തും

Read More

ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ചു; കർണ്ണാടക ആർടിസി

ബെം​ഗളുരു; ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ച് കർണ്ണാടക ആർടിസി. ഇതിനായി നോൺ എസി സ്ലീപ്പർ ബസാണ് ഉപയോ​ഗപ്പെടുത്തുക. ബെം​ഗളുരുവിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 04.30 ന് ബസ് ഹംപിയിലെത്തും. എത്തിയശേഷം വിശ്രമം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , രാത്രി ഭക്ഷണം എന്നിവക്കും സൗകര്യമുണ്ട്. ‌ രാത്രി പത്തിന് ഹംപിയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റെ ദിവസം രാവിലെ 04. 30 ന് ബെം​ഗലുരുവിലെത്തും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ്.

Read More

കേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാ​ഗതം ചെയ്ത് മലയാളികൾ

ബെം​ഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെം​ഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാ​ഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോ​ഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ​ഗുണകരമാകുമെന്നാെണ് ബെം​ഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർ​ഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…

Read More
Click Here to Follow Us