കോടികളുടെ ബാധ്യതയിൽ കുടുങ്ങി ആർടിസി 

ബെംഗളൂരു: ഡീസൽ വിലയിലെ വർധനയും യാത്രക്കാരുടെ കുറവും കർണാടക ആർ ടി സി യെ പ്രതിസന്ധിയിലാക്കുന്നു. നാലു കോർപ്പറേഷനുകളിലെ നിലവിലെ ബാധ്യത 4794 കോടി രൂപയാണ്. 1448 കോടിയാണ് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി യുടെ ബാധ്യത. കെ എസ് ആർ ടി സി യ്ക്ക് 1211 കോടിയും എൻഡബ്ല്യൂകെആർടിസി യ്ക്ക് 1187 കോടിയും കെകെആർടിസി യ്ക്ക് 947.9 കോടി രൂപയും ബാധ്യതയുണ്ട്.

  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?

കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ ആയി 3161 കോടി രൂപയാണ് 4 കോർപ്പറേഷനുകൾക്കുമായി സർക്കാർ നൽകിയത്.

ജീവനക്കാർക്ക് വേതനം നൽകാൻ മാത്രം 366 കോടി രൂപ പ്രതിമാസം ആവശ്യമാണ്.

കെഎസ്ആർടിസി ലാഭകരമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി എൻ. വി പ്രസാദ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
[masterslider id="10"]

Related posts