ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…
Read MoreTag: rtc
59 സ്പെഷൽ ബസുകളുമായി കർണാടക
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.
Read Moreസാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് മുതൽ
ബെംഗളൂരു:നഗരത്തിൽ നിന്ന് സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് തുടങ്ങും. കർണാടക ആർടിസി യുടെ നോൺ എസ്‌സി സ്ലീപ്പർ ബസ് വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 2500 രൂപ കുട്ടികൾക്ക് 2300 രൂപയുമാണ്. സാരിഗെ എക്സ്പ്രസ് ബസ് ഷാനി , ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Read Moreബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ദൊഡ്ഡബെല്ലാപുരയിൽ ഓട്ടോറിക്ഷയ്ക്ക് വഴികൊടുത്തില്ലെന്നാരോപിച്ച് കർണാടക ആർ.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ മഹാദേശ്വര ഗ്രാമത്തിലാണ് സംഭവം. പ്രതികൾ ബസിനകത്ത് പ്രവേശിച്ച് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു. ഡ്രൈവറുടെ പരാതിയിൽ ദൊഡ്ഡബെലവനഗല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു.
Read Moreവിഷുവിന് നാട്ടിലേക്ക്, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു
ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 11,12,13 ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും തിരക്ക് ഉണ്ടാകാൻ സാധ്യത എന്നതിനാൽ ഏപ്രിൽ 12 നുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. ഏപ്രിൽ 5,6,7 തിയ്യതികളിൽ ആണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. മുൻകൂട്ടി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഈ വിഷുവിന് നാട്ടിൽ എത്താൻ സാധിക്കൂളൂ.
Read Moreഅടുത്ത മാസത്തോടെ കേരളത്തിലേക്ക് കർണാടക ആർടിസി യുടെ കൂടുതൽ സർവീസുകൾ
ബെംഗളൂരു: ഫെബ്രുവരി മാസത്തോടെ കർണാടക ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ മലബാർ മേഖലയിലേക്കുള്ള സെർവീസുകളുടെ എണ്ണം ആറ് ആകും. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു നോൺ എസി സ്ലീപ്പറും മൈസുരുവിൽ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്. ഒപ്പം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും എസി സ്ലീപ്പർ സർവീസ് തുടങ്ങും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിൽ ഇറങ്ങും. കർണാടക ആർടിസി കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്ലീപ്പർ സർവീസുകൾ…
Read Moreബെംഗളൂരുവിലേക്ക് 21 സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസുകൾ ആരംഭിച്ചു. ജനുവരി 29 ഇന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വിസുകള്‍. എറണാകുളം-ബംഗളൂരു: 29ന് രാത്രി 7.45, 8.01, 8.26, 8.36, 8.48, 9.10. തൃശൂര്‍-ബംഗളൂരു: 29ന് രാത്രി 8.33, 8.43, 9.13, 9.38, 9.40. പാലക്കാട്-ബംഗളൂരു: 29ന് രാത്രി 9.28, 9.33, 9.42, 9.52. കണ്ണൂര്‍-ബംഗളൂരു: 29ന് രാത്രി 9.28, 9.40, 9.53. കോഴിക്കോട്-ബംഗളൂരു: 29ന് രാത്രി 9.22, 9.56. കോട്ടയം-ബംഗളൂരു: 29ന് വൈകീട്ട് 5.59ന്. എന്നിങ്ങനെയാണ്…
Read Moreനഗരത്തിന് പുറത്തേക്ക് ബസ് ഓടിക്കൽ നിർദേശത്തിന് കർണാടക ആർടിസിയുടെ ചുവപ്പ് സിഗ്നൽ
ബെംഗളൂരു: നഗരത്തിന് പുറത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബി.എം.ടി.സി നീക്കത്തൻ അനുമതി നിഷേധിച്ച് കർണാടക ആർ ടി സി. 5700 ബി.എം.ടി.സി. ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്. എന്നാൽ അവയെല്ലാം ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബി.എം.ടി.സി. രൂപീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടത് ഇല്ലെന്നും കർണാടക ആർ ടി സി വ്യക്തമാക്കി. ചിക്കബല്ലാപുര, കോളർ,രാമനാഗരാ, ജില്ലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള ബി.എം.ടി.സി നിർദേശമാണ് കർണാടക ആർ ടി സി. തള്ളിയിരിക്കുന്നത്.
Read Moreക്രിസ്മസ് ന്യൂയെർ അവധിക്കാലം: നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് മുന്നോടിയായി കേരള കർണാടക ആർ ട സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20 നുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. ഡിസംബർ 25 ഞായറാഴ്ച ആയതിനാൽ നാട്ടിലേക്ക് കൂടുതൽ പേർ മടങ്ങുന്നത് 22, 23 ദിവസങ്ങളിലാണ്. കേരള ആർ ട സി ബെംഗളൂരുവിൽ നിന്നും ഡിസംബർ 20 മുതൽ 25 വരെ പ്രതിദിനം 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ബസുകളിൽ 10 ശതമാനം വരെ ഫ്ലെക്സി നിരക്ക് ഈടാക്കും. സ്പെഷ്യൽ ബസ് ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം…
Read Moreദീപാവലി, സ്പെഷ്യൽ ബസ് സർവീസുകളുമായി കർണാടക ആർ ടി സി
ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കൂടി വരുന്നത് കണക്കിലെടുത്ത് 1,500 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒക്ടോബർ 21 മുതൽ 30വരെയാണ് സർവിസുകൾ. കേരളത്തിലേക്ക് 21 സ്പെഷ്യൽ സർവിസുകൾ അനുവദിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ഈ സർവിസുകൾ. പാലക്കാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ സർവിസ് നടത്തുക. ഈ ബസുകളിൾ റിസർവേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ സർവിസുകൾ അന്നുവദിക്കുമേന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.ksrtc.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Read More