ബെംഗളൂരു : കുഴികൾ ഫലപ്രദമായി നികത്തുന്നതിലും മഴവെള്ള ഡ്രെയിനുകൾ മലിനമാക്കുന്നത് തടയുന്നതിലും പരാജയപ്പെട്ടതിന് ഈസ്റ്റ് സോൺ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ (റോഡ് ഇൻഫ്രാസ്ട്രക്ചർ),സോണിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും (ഖരമാലിന്യ മാനേജ്മെന്റ്) തിങ്കളാഴ്ച ബിബിഎംപി സസ്‌പെൻഡ് ചെയ്തു. വിവിധ റോഡുകളിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ) പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) സ്‌പെഷ്യൽ കമ്മീഷണർ (അഡ്മിൻ) കെ എ ദയാനന്ദ് തന്റെ ഉത്തരവിൽ പറഞ്ഞു. ഉന്നത അധികാരികളെ അറിയിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും (എസ്‌ഡബ്ല്യുഎം) സസ്‌പെൻഡ്…
Read MoreTag: road
റോഡുകളുടെ ശോചനീയാവസ്ഥ; ഉത്തരമില്ലാതെ ബി.ബി.എം.പി
ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും റവന്യൂ മന്ത്രി ആർ അശോകനും ബിബിഎംപിയും നിശ്ചയിച്ച സമയപരിധികളുടെ പരമ്പര കഴിഞ്ഞു. നഗര റോഡുകൾ കുഴിയും പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ യുദ്ധമേഖലയിലെ റോഡുകളോട് സാമ്യമുള്ളതായി തുടരുകയാണിപ്പോഴും . മഴ മാറിയാൽ കുഴികൾ നികത്തുമെന്ന് നിരവധി റസിഡന്റ് വെൽഫെയർ മീറ്റിംഗുകളിൽ പൗരസമിതി നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒക്ടോബറിലെ കനത്ത മഴയ്ക്ക് ശമനമുണ്ടാകാൻ കാത്തിരിക്കുകയായിരുന്ന ബിബിഎംപി വരണ്ട കാലാവസ്ഥ ഒരാഴ്ച പിന്നിട്ടിട്ടും റോഡ് പണികൽ തുടങ്ങിയില്ല. മറ്റ് ഏജൻസികളുമായുള്ള ഏകോപനമില്ലായ്മ എന്ന വിഷയമാണ് ഇപ്പോൾ,സമയം വാങ്ങാനുള്ള…
Read Moreകേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ…
Read Moreപുതിയറോഡ് നിർമിക്കാൻ മരങ്ങൾ 530 മുറിക്കുന്നു; പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ
ബെംഗളൂരു : നഗരത്തിലെ ഔട്ടർ റിങ്ങ് റോഡിന് സമാന്തരമായി പുതിയ സർവീസ് റോഡ് നിർമിക്കാൻ 530 മരങ്ങൾ മുറിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്ത്. മരം മുറിക്കുന്നതിന് മുന്നോടിയായി വനംവകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് എതിർപ്പുകൾ ഉയർന്നത്. ഔട്ടർ റിങ്ങ് റോഡിൽ ദേവഗൗഡ സർക്കിൾ മുതൽ നഞ്ചൻകോട് റോഡ് ജങ്ഷൻ വരെയാണ് സർവീസ് റോഡ് നിർമിക്കാൻ പദ്ധതി. എന്നാൽ, മരങ്ങൾ മുറിക്കുന്നതിനെ ഒരുവിഭാഗം ആളുകൾ അനുകൂലിക്കുന്നുണ്ടെന്നും അനുകൂലിക്കുന്നവർ ഒപ്പിട്ടതെന്ന് അവകാശപ്പെട്ട് രേഖകളുംവനം വകുപ്പ് ഹാജരാക്കി. എന്നാൽ, അനുകൂലിക്കുന്നവർ യോഗത്തിന് എത്തിയിരുന്നില്ല. ഇതോടെ കള്ളയൊപ്പാണെന്ന് സംശയിച്ച് പ്രതിഷേധക്കാർ…
Read Moreഡിഎച്ച് റിപ്പോർട്ടിന് പിന്നാലെ ആർ.ആർ നഗറിലെ കുഴികൾ നികത്തി ബിബിഎംപി
ബെംഗളൂരു : അടുത്തിടെ ആർആർ നഗർ കുഴികൾ മൂലം സ്‌കൂട്ടർ യാത്രികയ്ക്ക് ഉണ്ടായ അപകടത്തെ തുടർന്ന് ബിബിഎംപി കുഴികൾ നികത്തി. സംഭവത്തിൽ ഡിഎച്ച് റിപ്പോർട്ട് നൽകിയ ദിവസമാണ് നടപടി.ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കുഴികൾ നികത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് സഹോദരൻ ട്വിറ്ററിൽ കുറിച്ചതോടെ സംഭവം വൈറലായി. പരാതി നൽകുന്നതിൽ അർത്ഥമില്ലെന്നു കരുതിയ കുടുംബം പരാതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. “മഴ പെയ്തതിനാൽ പ്രദേശത്തെ കുഴികൾ നികത്താനായില്ല.വെള്ളിയാഴ്ച രാവിലെ ഞങ്ങൾ കുഴി നികത്തി. ട്വിറ്ററിലെ പരാതികൾ ഞാൻ ശ്രദ്ധിച്ചു. മഴ പെയ്തില്ലായിരുന്നെങ്കിൽ നേരത്തെ തന്നെ കുഴികൾ…
Read Moreറോഡിലെ കുഴികളടക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം
ബെംഗളൂരു : നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം, മറ്റ് കക്ഷികൾ എന്നിവരുമായുള്ള അടിയന്ത്ര യോഗത്തിൽ റോഡിലെ കുഴികൾ ഉൾപ്പെടെ മുഖ്യമന്ത്രി നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു.കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് അടുത്ത ചൊവ്വാഴ്ച വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മേൽനോട്ടത്തിലാകും നടപ്പിലാക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ കാരണം 4, 6 എന്നീ മേഖലകളെ സാരമായി ബാധിച്ച എച്ച്എസ്ആർ ലേഔട്ട് മുഖ്യമന്ത്രി സന്ദർശിച്ചതിന് ശേഷമുള്ള യോഗത്തിലാണ് തീരുമാനം. ബിബിഎംപിയുടെ എച്ച്ആർഎസ് ലേഔട്ട്…
Read Moreറോഡുകളിലെ കുഴി നികത്തൽ; സമയപരിധി ഈ മാസം 25 വരെ നീട്ടി
ബെംഗളുരു; റോഡുകളിലെ കുഴികൾ നികത്താൻ സമയപരിധി നൽകിയത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും സമയപരിധി നീട്ടി ബിബിഎംപി. ഈ മാസം 25 വരെയാണ് നീട്ടി നൽകിയത്. എല്ലാ കുഴികളും നികത്താനുള്ള സമയപരിധി ഈ വ്യാഴാഴ്ച്ച അവസാനിച്ചിരുന്നു. 14,000 കിലോമീറ്റർ റോഡിലെ കുഴികൾ അടച്ചു തീർത്തെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി. കനത്ത മഴ റോഡിന്റെ അറ്റകുറ്റ പണികളെയും , കുഴി നികത്തലിനെയും ബാധിച്ചതിനാൽ ബിബിഎംപി അധികൃതരുമായി ചർച്ച നടത്തിയ റവന്യൂ മന്ത്രി ആർ അശോകയാണ് സമയ പരിധി നീട്ടിയത്.
Read Moreഅഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ബെംഗളുരു; ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 17 നാണ് മാഗഡിറോഡിലെ വസതിയിൽ വിവിധ മുറികളിലായി മുതിർന്നവരെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഈ കേസിൽ മരിച്ച ഭാരതിയുടെ ഭർത്താവും പ്രാദേശിക മാധ്യമപ്രവർത്തകനുമായ ഹുല്ല ശങ്കറിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ കുറ്റപ്പെടുത്തി ഭാര്യയും മക്കളും എഴുതിയ 20 പേജുള്ള കുറിപ്പ് കണ്ടെടുത്തു. മറ്റനേകം സ്തീകളുമായി ശങ്കറിന്…
Read Moreറോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ നഗരത്തിലെ പല പ്രധാന റോഡുകളും
ബെംഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. നഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിലെ പ്രധാന…
Read Moreബെംഗളുരുവിലെ റോഡുകളുടെ ഓഡിറ്റിങിന് സർക്കാർ; വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി
ബെംഗളുരു; റോഡുകളിൽ അപകടം പതിവായതോടെ റോഡുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഇടറോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും ഓഡിറ്റിംങ് നടത്താൻ അനുമതി. മികച്ച ഗതാഗത സൗകര്യത്തിനുമെല്ലാമായി കോടാനുകോടികൾ ചിലവഴിച്ചിട്ടും ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ എണ്ണം കൂടുതലാണെന്ന പരാതിയെ തുടർന്നാണിത്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More