ബെംഗളൂരു: പൊതു അവലോകന ദൗത്യത്തിനായി (സിആർഎം) സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ആഭ്യന്തര ജില്ലാ രേഖ പ്രകാരം ശിശുമരണ നിരക്ക് (ഐഎംആർ) കുറഞ്ഞതായും അതേസമയം യാദ്ഗിർ ജില്ലയിൽ മാതൃമരണ നിരക്ക് (എംഎംആർ) വർദ്ധിച്ചതായും സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം 2019-2020-ൽ 1,000 ജീവനുള്ള ജനനങ്ങളിൽ ശിശുമരണ നിരക്ക് 9.8-ൽ നിന്ന് 2020-21 കാലയളവിൽ അത് 6.5 ആയും തുടർന്ന് 2021-2022-ൽ 5 ആയി കുറഞ്ഞുവെന്നും രേഖകൾ വെളിപ്പെടുത്തുന്നു, ഇത് ഒരു നല്ല സൂചനയാണെങ്കിൽ കൂടി മറുവശത്ത്, മാതൃമരണ നിരക്ക് ഉയർന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്, അതായത് 2019-2020…
Read MoreTag: rate
കേരളത്തിൽ ഇന്ധന വില കുറച്ചു.
തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ മാറ്റം വന്നത് . കേരളത്തിൽ ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയും, പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും ആണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറച്ചു. ആകെ കുറയുക 6.30 രൂപ. നിലവില്‍ പെട്രോളിന് ലിറ്ററിന്…
Read Moreഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരിഗണിച്ച്: മന്ത്രി
ബെംഗളുരു; ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.
Read Moreകോവിഡ് നിരക്കിൽ ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു
ബെംഗളുരു; കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതായി ആരോഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…
Read Moreയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി
ബെംഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെംഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.
Read Moreനന്ദിനി പാൽ വില ഉയർത്തില്ലെന്ന് മന്ത്രി
ബെംഗളുരു: നന്ദിനി പാലിന്റെ വില കൂട്ടില്ലെന്ന് വ്യക്തമാക്കി മൃഗസംരക്,ണ മന്ത്രി വെങ്കട്ടറാവു നാടഗൗഡ. കർണ്ണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലിന് നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More