സംസ്ഥാനത്തു മാതൃമരണം ഉയരുന്നു.

ബെംഗളൂരു: പൊതു അവലോകന ദൗത്യത്തിനായി (സിആർഎം) സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ആഭ്യന്തര ജില്ലാ രേഖ പ്രകാരം ശിശുമരണ നിരക്ക് (ഐഎംആർ) കുറഞ്ഞതായും അതേസമയം യാദ്ഗിർ ജില്ലയിൽ മാതൃമരണ നിരക്ക് (എംഎംആർ) വർദ്ധിച്ചതായും സൂചിപ്പിക്കുന്നു.

കണക്കുകൾ പ്രകാരം  2019-2020-ൽ 1,000 ജീവനുള്ള ജനനങ്ങളിൽ ശിശുമരണ നിരക്ക് 9.8-ൽ നിന്ന് 2020-21 കാലയളവിൽ അത് 6.5 ആയും തുടർന്ന് 2021-2022-ൽ 5 ആയി കുറഞ്ഞുവെന്നും രേഖകൾ വെളിപ്പെടുത്തുന്നു, ഇത് ഒരു നല്ല സൂചനയാണെങ്കിൽ കൂടി മറുവശത്ത്, മാതൃമരണ നിരക്ക് ഉയർന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്, അതായത് 2019-2020 ൽ ഒരു ലക്ഷം ജീവനുള്ള ജനനങ്ങളിൽ 74.51 ൽ നിന്ന് 2020-2021 ൽ അത് 75.30 ആവുകയും പിന്നീട് 2021-2022 ൽ 81.67 ആയും മാതൃമരണ നിരക്കുകൾ ഉയർന്നു.

  വിജയും സംഗീതയും ഒന്നിക്കുന്നു

അതേസമയം സംസ്ഥാനത്ത് മൊത്തത്തിൽ എംഎംആർ വർധിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (മാതൃ ആരോഗ്യം) ഡോ.രാജ്കുമാർ എൻ. അഭിപ്രായപ്പെട്ടു. ഈ കണക്കുകൾ ആന്തരിക സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാനെന്നും, യഥാർത്ഥ മാതൃ മരണ സംഖ്യകൾ കേന്ദ്ര സർക്കാരിന്റെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിൽ നിന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts