നഗരത്തിൽ നഷ്ടപരിഹാരങ്ങൾ തീർപ്പാകുന്നു.

ബെംഗളൂരു: കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വന്ന അപേക്ഷകളിൽ 5,൦൦൦ അപേക്ഷകൾക് കർണാടക സർക്കാർ തീർപ്പാക്കി. കോവിഡ് -19 മഹാമാരിയിൽ സംസ്ഥാനത്ത് ആഘേ 39,000 മരണങ്ങളാണ് രേഖപ്പെടുത്തിയത് .

സർക്കാർ കണക്കുകൾ പ്രകാരം നവംബർ 13 വരെ കേന്ദ്ര-സംസ്ഥാന പദ്ധതിക്ക് കീഴിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12,620 അപേക്ഷകളാണ് ലഭിച്ചത് ഇവയിൽ 8,223 പേർ ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സർക്കാർ അംഗീകരിച്ച 5,380 അപേക്ഷകളിൽ ആകട്ടെ ബിപിഎൽ നിന്ന് 3,818 പേരും, ഇതര ബിപിഎൽ കുടുംബങ്ങളിൽ നിന്ന് 1,562 പേരും ആണ് അർഹരായത് .

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

അപേക്ഷകൾ അംഗീകരിച്ച എല്ലാ കുടുംബങ്ങൾക്കും, കേന്ദ്രത്തിന്റെ വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിയത് അയക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിഹിതം പരിശോധിച്ച ശേഷം ജില്ലാതലത്തിൽ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts