ബെംഗളൂരു : സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും. ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു. മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.…
Read MoreTag: rate
ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക് മൂന്നിരട്ടി
ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…
Read Moreകർണാടക ആർടിസി ബെംഗളുരു-മൈസൂരു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു
ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ് ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്. ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്. മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ് ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്. എക്സ്പ്രസ്സ്, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
Read Moreതക്കാളി വില ഇടിവ് കർഷകർ ദുരിതത്തിൽ
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്. തക്കാളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്. തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ…
Read Moreസ്റ്റാർ ആയി തക്കാളി; 2000 ബോക്സ് തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക്
ബെംഗളൂരു: അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. ഒപ്പത്തിനൊപ്പം ഇഞ്ചിയും ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ കർഷകർ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. പ്രഭാകർ ഗുപ്തയെന്ന കർഷകൻ ആണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്. രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി…
Read Moreതൊട്ടാൽ പൊള്ളുന്ന വിലയിൽ എത്തിയിട്ടും 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ
ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…
Read Moreകേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില
തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…
Read Moreപച്ചക്കറി വില കുതിച്ചുയരുന്നു
ബെംഗളൂരു: കർണാടകത്തിൽ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്. മുൻപ് തക്കാളിക്ക് 15 രൂപയായിരുന്നു ഇപ്പോൾ 45 രൂപയായി ഉയർന്നു. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു. സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് ആളുകൾ പറയുന്നു .പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിൾ, ഓറഞ്ച് തുടങ്ങി പഴങ്ങൾക്കും…
Read Moreപച്ചക്കറി വില കുതിച്ചുയരുന്നു
ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപ ഉണ്ടായിരുന്നു. തക്കാളിയുടെ നിലവിലെ വില 25 മുതൽ 30 വരെ ഉയർന്നു. ബീൻസ് 70-90 രൂപയും കാരറ്റിനു 90-110 രൂപയും ഉരുളകിഴങ്ങിന് 30-40 രൂപയും വില വർദ്ധിപ്പിച്ചു. ചീര കൃഷി മഴയിൽ നശിച്ചതിനെ തുടർന്ന് ഒരു കെട്ടിന് 10 രൂപ ഉണ്ടായിരുന്ന ചീര 30 രൂപയായി ഉയർന്നു. പൂജ സീസൺ വരുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കാൻ ആണ് സാധ്യത.
Read Moreവില ഇടിഞ്ഞതോടെ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ ചിത്രദുർഗയിൽ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ. ചാലക്കരെ ചിക്കമനഹള്ളി ഗ്രാമത്തിൽ ലോറിയിൽ എത്തിച്ച തക്കാളി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 15 കിലോയുടെ പെട്ടിക്ക് 20 രൂപ പോലും ലാഭം ലഭിക്കാതെ വന്നതോടെയാണ് കർഷകർ തക്കാളി വഴിയിൽ ഉപേക്ഷിച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിൽ തക്കാളി ചീഞ്ഞു നശിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. വിളവെടുത്ത തക്കാളികൾ കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. മൂന്ന് മാസങ്ങൾക്ക് മുമ്പ് 80 മുതൽ…
Read More