രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും

ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും…

Read More

ബിജെപി യും ആർഎസ്എസും ജനാധിപത്യത്തെ ആക്രമിക്കുന്നു ; രാഹുൽ ഗാന്ധി

ബെംഗളൂരു: ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ ആക്രമിക്കുകയും രാജ്യത്ത് വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്യാണ കര്‍ണാടകയിലെ ബിദറില്‍ ഭല്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസവണ്ണയുടെ കര്‍മഭൂമിയാണ് ബിദര്‍. ബസവണ്ണയാണ് ആദ്യം ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കുകയും വഴികാട്ടിത്തരുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങളായ തുല്യ അവസരം, തുല്യ പങ്കാളിത്തം, എല്ലാവരും ഒന്നിച്ചു മുന്നോട്ട് എന്നിവയെയും ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തുടനീളം ആര്‍.എസ്.എസും ബി.ജെ.പി.യും ജനാധിപത്യത്തെ ആക്രമിക്കുകയാണ്. പാവപ്പെട്ടവരിലും ദുര്‍ബല ജനങ്ങളിലും നിന്ന് അവര്‍ പണം സ്വീകരിച്ച്‌…

Read More

സംസ്ഥാനത്തെ പാൽ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം…

Read More

കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി 

ബെംഗളൂരു:ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദാനിയെ കുറിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച്‌ മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച്‌ സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച്‌ സംസാരിക്കാന്‍…

Read More

രാഹുലിന്റെ കോലാർ സന്ദർശനം 16 ലേക്ക്

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ 25 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് സൂചന. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദര്‍ശനത്തീയതി മാറ്റി വെച്ചത്.

Read More

രാഹുൽ ഗാന്ധി കോലാറിൽ എത്തില്ല? പ്രഖ്യാപനം വെറുതെയായോ?

ബെംഗളുരു: രാഹുല്‍ കോലാറില്‍ എത്തില്ല എന്ന് റിപ്പോർട്ട്‌. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു. രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ്…

Read More

നാലുനില വീട് രാഹുലിന് നൽകി വനിതാ നേതാവ്

ന്യൂഡൽഹി : തന്റെ ഉടമസ്ഥതയിലുള്ള നാലുനില വീട് നേതാവ് രാഹുൽഗാന്ധിക്കു നൽകി ഡൽഹിയിലെ വനിതാ നേതാവ്. രാജകുമാരി ഗുപ്തയാണു ഡൽഹി മംഗോൾപുരി ഭാഗത്തുള്ള തൻറെ വീട് രാഹുലിനു നൽകിയത്. വീട് രാഹുലിൻറെ പേരിലുള്ള രേഖയുമായി നിൽക്കുന്ന ചിത്രം ട്വിറ്റർ സന്ദേശത്തിൽ അവർ പങ്കുവച്ചു. “രാഹുലിന്റെ വീട്ടിൽ നിന്ന് മോദിജിക്ക് ആട്ടി ഇറക്കുമായിരിക്കും. എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് ആട്ടി ഇറക്കാൻ സാധിക്കില്ല” എന്ന് രാജകുമാരി ഗുപ്ത ട്വിറ്ററിൽ കുറിച്ചു. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ…

Read More

സംസ്ഥാനത്ത് ഏപ്രിൽ 9 ന് രാഹുൽ ഗാന്ധിയുടെ ജയ് ഭാരത് യാത്ര

ബെംഗളുരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി. ഏപ്രില്‍ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ എത്തുന്നുണ്ട്.…

Read More

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് നേരെ ജലപീരങ്കിയുമായി പോലീസ് 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ബംഗളൂരുവില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ജലപീരങ്കി പ്രയോഗിച്ച്‌ പോലീസ്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ടാങ്കറില്‍ നിന്ന് വെള്ളമൊഴിക്കുകയായിരുന്നു. പ്രകട‌നം തടയാനായി പ്രയോഗിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് പന്തങ്ങളില്‍ വെള്ളമൊഴിച്ച്‌ കെടുത്താന്‍ ശ്രമിച്ചത് ശ്രദ്ധേയമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More

രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്

ബെംഗളൂരു: ലോക്സഭയില്‍ നിന്ന് അയോഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാന്‍ തീരുമാനിച്ച്‌ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. എന്നാല്‍ കോലാറില്‍ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രില്‍ 5 ന് കോലാറില്‍ വന്‍ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോലാറില്‍ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍…

Read More
Click Here to Follow Us