ഗോരഗുണ്ടേപാളയ മേൽപ്പാലം; ചെറുവാഹനങ്ങൾക്ക് മാത്രം പ്രവേശനം.

ബെംഗളൂരു: സുരക്ഷാ കാരണങ്ങളാൽ 50 ദിവസത്തിലേറെയായി അടച്ചിട്ടിരുന്ന തുംകുരു റോഡിലെ ഗോരഗുണ്ടെപാളയ മേൽപ്പാലം ബുധനാഴ്ച വൈകുന്നേരത്തോടെ വാഹനയാത്രക്കാർക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും, ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ മേൽപ്പാലത്തിന് താഴെയുള്ള പ്രധാന പാതകൾ ഉപയോഗിക്കുന്നത് തുടരണം. ബുധനാഴ്ച വൈകീട്ട് വരെ സൈനേജുകളും ബാരിക്കേഡുകളും സ്ഥാപിച്ച് നെലമംഗല ഭാഗത്തേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രിയോടെ ഞങ്ങൾ മറുവശം ഗതാഗതത്തിനായി തുറക്കുമെന്നും, സ്ഥലത്തെ വാഹന ചലനം നിരീക്ഷിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോഡ്…

Read More

കൊവിഡ് ഭീതി: ബെംഗളൂരുവിലെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പൊതുജനങ്ങൾക്ക് വിലക്ക്.

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും ക്ഷണങ്ങളും പാസുകളും ഉള്ളവരെ മാത്രമേ പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ 200 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെങ്കിലും, മുഖാവരണം ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നത് നിർബന്ധമാണെന്നും പരേഡിൽ പങ്കെടുക്കുന്നവർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്നും കൂടാതെ, അവർ…

Read More

പാർക്കുകൾ പൂർണ്ണമായും എന്ന് മുതൽ സജ്ജമാകുമെന്ന് വ്യക്തമാക്കി അധികൃതർ

ബെം​ഗളുരു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാ​ഗമായി നഗരത്തിലെ പാർക്കുകൾ ഇന്ന്മുതൽ സാധാരണനിലയിൽ തുറന്നുപ്രവർത്തിക്കും. എന്നാൽ നിലവിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പാർക്കുകൾ തുറന്നിരുന്നത്. തിങ്കളാഴ്ചമുതൽ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പാർക്കുകൾ തുറക്കുക. കൂടാതെ ലാൽബാഗിലെ ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തനമാരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കബൺ പാർക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങാനും തീരുമാനമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത്. കോവിഡ് തീർത്ത പ്രതിസന്ധി കാരണം ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ പാർക്കുകൾ പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചതോടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവർക്ക് അവസരം നൽകിയിരുന്നുവെങ്കിലും…

Read More

കോവിഡ് പ്രതിരോധത്തിന് ഇളവുകൾ തിരിച്ചടിയാകുമെന്ന് ആരോ​ഗ്യ വകുപ്പ്.

ബെം​ഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെം​ഗളുരുവിൽ കേസുകൾ‍ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ. കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്. രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ…

Read More
Click Here to Follow Us