ബെംഗളൂരു : പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ വേണ്ടവിധം കൈകാര്യം ചെയ്ത് പെൺകുട്ടി. ഉഡിപ്പി ജില്ലയിൽ ആണ് സംഭവം. പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളേജ് വിദ്യാർത്ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ പിന്തുടർന്ന് യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാനാവാതെ പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുകണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇയാളുടെ മുഖത്ത് പെൺകുട്ടി ചെരിപ്പു…
Read MoreTag: police
വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്
ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍…
Read Moreഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരന് സസ്പെൻഷൻ
ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിനു സമീപം പാർക്ക് ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.
Read Moreഗതാഗത നിയമ ലംഘനങ്ങൾക്ക് മാത്രമല്ല, മരങ്ങൾ കടപുഴകിയാലും ഇനി ട്രാഫിക് പോലീസ് എത്തും
ബെംഗളൂരു: നഗരത്തിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ബിബിഎംപി ഉദ്യോഗസ്ഥരുടെ വിവരമറിയിക്കാറാണ് സാധാരണ. എന്നാൽ പലപ്പോഴും കൃത്യസമയത്ത് സഹായം ലഭിക്കാറില്ല. 24 മണിക്കൂർ വ്യാപക ട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ,…
Read Moreഎ.ഡി.ജി.പി ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമീഷണർ
ബെംഗളൂരു : ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പോലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബെംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ചൊവ്വാഴ്ചയാണ് നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പോലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ്…
Read Moreകാറിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി
കാസർകോട്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷൻ സമീപം വച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്‌സൈസ് പിടികൂടി.കാസർകോട് മുട്ടത്തൊടി പട്ടുമൂല സ്വദേശി അബ്ദുൾ റഹിമാൻ ആണ് മദ്യക്കടത്ത് നടത്തിയത്. ബദിയടുക്ക റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യുട്ടി ചെയ്തു വരികയായിരുന്നതിനിടെ ആണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.
Read Moreബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. 39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്…
Read Moreയൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് നേരെ ജലപീരങ്കിയുമായി പോലീസ്
ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബംഗളൂരുവില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ജലപീരങ്കി പ്രയോഗിച്ച് പോലീസ്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ടാങ്കറില്‍ നിന്ന് വെള്ളമൊഴിക്കുകയായിരുന്നു. പ്രകടനം തടയാനായി പ്രയോഗിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് പന്തങ്ങളില്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചത് ശ്രദ്ധേയമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read Moreബെംഗളൂരു ടെർമിനലിലെ വീപ്പയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ്
ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനലിലെ മാലിന്യ വീപ്പയിൽ നിന്ന് ലഭിച്ച മൃതദേഹം ബീഹാർ സ്വദേഹിനി തമന്നയുടേതെന്ന് (27 ) പോലീസ്. പ്രധാന പ്രതിയായ ഭർത്താവിന്റെ സഹോദരൻ നവാബ് ഉൾപ്പെടെയുള്ള 5 പേർക്കായി തിരച്ചിൽ ആരംഭിച്ചു. കേസിൽ ബീഹാർ സ്വദേശികളായ അതിഥിതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനേക്കലിലെ എ.സി. മെക്കാനിക്കായി ജോലിചെയ്യുന്ന ഇന്തി കാബുമായി തമന്നയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. തമന്നയുടേത് രണ്ടാം വിവാഹമായിരുന്നു. ഇന്തി കാബിന്റെ ആദ്യത്തെ വിവാഹവും. അതിനാൽ ഇരുവരുടെയും ബന്ധത്തെ ഇന്തി കാബിന്റെ ബന്ധുക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം…
Read Moreആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം
കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു. വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Read More