കൊലക്കേസ് പ്രതിയായ 19 കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി 

ബെംഗളൂരു: കൊലക്കേസ് പ്രതിയായ 19-കാരനെ പോലീസ് വെടിവെച്ച്‌ വീഴ്ത്തി കീഴ്പ്പെടുത്തി. അനേക്കലിലാണ് പോലീസുകാരനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച്‌ വീഴ്ത്തി പിടികൂടിയത്. വെടിയേറ്റ പ്രതി ആകാശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെയില്‍സ്മാനായ ഹേമന്ദി(24)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്. ജൂലായ് 31-നാണ് ആകാശും മറ്റുനാലുപേരും ചേര്‍ന്ന് ഹേമന്ദിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ആകാശ് അനേക്കലിലെ പൊളിഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടേക്കെത്തിയതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ…

Read More

മദ്യ ലഹരിയിൽ പോലീസിനോട് കയർത്ത യുവതിയെ വീട്ടിൽ എത്തിച്ച് പോലീസ്

ബെംഗളൂരു: മദ്യലഹരിയിൽ പോലീസിനോട് കയർക്കുകയും അസഭ്യംപറയുകയും ചെയ്ത യുവതിയെ പോലീസ് തന്നെ വീട്ടിൽ എത്തിച്ചു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പോലീസ് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. നിരവധി പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്ന ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നോ പാർക്കിങ് മേഖലയിൽ യുവതി വാഹനം നിർത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവതി വാഹനം നിർത്തിയിരുന്നത് പാർക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പോലീസുകാരൻ ഇത് ചോദ്യംചെയ്തു. ഇതോടെ യുവതി പോലീസുകാരന് നേരേ കയർത്തു. പോലീസും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് യുവതി പോലീസുകാരന്…

Read More

നഗരത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ഒരു പോലീസുകാരൻ കൂടി മരിച്ചു

ബെംഗളൂരു: നഗരത്തിൽ ഹൃദയാഘാതത്തിന് ഇരയാകുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു. വിജയനഗർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മറ്റൊരു പോലീസുകാരനും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. വിജയനഗർ ട്രാഫിക് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നവീൻ കുമാറാണ് മരിച്ചത്. ഹാസൻ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ നവീൻ കുമാറിന്റെ മരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. അത്തിഗുപ്പെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് സൂചന. മരിച്ച നവീൻ വെള്ളിയാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയി.…

Read More

4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്

കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30)…

Read More

പോലീസുകാരിക്ക്‌ നേരെ ലൈംഗികാതിക്രമ ശ്രമം

ബെംഗളൂരു: സ്‌കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലെ കൊണാജെ പോലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിലിന് നേരെയാണ് അതിക്രമം നടന്നത്. കൊല്യയിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നത്. സ്കൂട്ടർ നിർത്തിയപ്പോൾ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read More

കർണാടക പോലീസിൽ നിന്നും 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി 

കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിയിലായ കർണാടക പോലീസിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ. കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിടപാട് സംഘത്തെ തേടി എത്തിയതായിരുന്നു കർണാടക പോലീസുകാർ. 1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പോലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട്…

Read More

എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ…

Read More

പ്രതിയെ പിടികൂടാൻ കേരളത്തിലേക്ക് പോയ കർണാടക പോലീസ് കേരള പോലീസിന്റെ പിടിയിൽ 

ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം…

Read More

1.5 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; വിദേശ യുവാവിനെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു : 1.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വിദേശി യുവാവിനാനുള്ള തിരച്ചിലിൽ ബാനസവാടി പോലീസ്. ബുധനാഴ്ചയാണ് പോലീസിനെ കബളിപ്പിച്ച് യുവാവ് കടന്നത്. വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. ഈസ്റ്റ് ബെംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുമായി വിദേശിയായ യുവാവ് എത്തുന്നുവെന്ന വിവരം ബുധനാഴ്ച രാവിലെ പോലീസിന് ലഭിച്ചു. തുടർന്ന് നടന്ന വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് അതിവേഗത്തിൽ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഏതാനും കിലോമീറ്ററുകൾ ഇയാളെ പിന്തുടർന്നെങ്കിലും പോലീസിന് ഇയാളുടെ ബാഗ് മാത്രമേ പിടിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ. ഇടവഴിയിലൂടെ അതിവേഗത്തിൽ ബൈക്കോടിച്ച് ഇയാൾ രക്ഷപ്പെട്ടു.…

Read More

ചെരിപ്പ് നഷ്ടപ്പെട്ടു; പോലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് യുവാവ്

ബെംഗളൂരു: ദുരിതമനുഭവിക്കുന്നവർക്ക് ഉടൻ തന്നെ പോലീസ് വകുപ്പുമായി ബന്ധപ്പെടാൻ വേണ്ടിയാണ് 112 ഹെൽപ്പ് ലൈൻ നിലവിലുള്ളത്. എന്നാൽ ഈ ഹെൽപ്പ് ലൈനിൽ വിളിച്ച് തന്റെ ചെരുപ്പ് നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. വിചിത്രമായ സംഭവം രാത്രി വൈകി ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്. കാർ സ്ട്രീറ്റിലെ ബളാംബട്ട ഹാളിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതായി അറിഞ്ഞതായി ഞായറാഴ്ച രാത്രി പോലീസ് കോൺട്രോൾ റൂം ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവ് പറഞ്ഞത്.. അന്വേഷണത്തിന് പരാതി നൽകി.…

Read More
Click Here to Follow Us