യാത്രക്കാരോട് മോശമായി പെരുമാറിയാൽ ‘പണി ഉറപ്പ്’ ; ട്രാഫിക് പോലീസ് പരിശോധന തുടങ്ങി 

ബെംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഇതിനായ് കെ.എസ്.ആർ.ബെംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബാസ് സ്റ്റേഷൻ , സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങിൽ പോലീസ് പ്രത്യേക പരിശോധന തുടങ്ങി. വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിര കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. മോശം പെരുമാറ്റം, നിശ്ചലിച്ചു നൽകിയ സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിചതിനേക്കാൾ കൂടുതൽ പണം യാത്രക്കാരിൽ നിന്നും ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി.  ഇതിനായ് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ഛതായി ഡെപ്യൂട്ടി പോലീസ് കമീഷൻ സുമൻ…

Read More

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തേടി പോലീസ് ബെംഗളൂരുവിൽ

കൊച്ചി: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തിരച്ചിൽ നടത്തുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകളുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.

Read More

അമിത വേഗതയിൽ ബസ് ഓടിച്ചു, ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്തു ; ഇരുവർക്കുമെതിരെ പോലീസ് കേസ്

ബെംഗളൂരു: അമിത വേഗത്തിൽ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും എതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലിസ് കേസെടുത്തു.   മംഗളൂരു-മുടിപ്പു റൂട്ടിൽ സർവീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവർ ത്യാഗരാജ്(49), കാസർകോട് വൊർക്കാടിയിലെ ഐശുമ്മ(63) എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിൽ പെടുമായിരുന്ന സ്ത്രീയെ സമർഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാർ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പോലീസ് കേസെടുത്തത്.   ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച്…

Read More

പിന്തുടർന്ന് ശല്യം ചെയ്തു;ചെരുപ്പൂരി അടിച്ച് പെൺകുട്ടി 

ബെംഗളൂരു : പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ വേണ്ടവിധം കൈകാര്യം ചെയ്ത് പെൺകുട്ടി. ഉഡിപ്പി ജില്ലയിൽ ആണ് സംഭവം. പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളേജ് വിദ്യാർത്ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ പിന്തുടർന്ന് യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാനാവാതെ പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുകണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇയാളുടെ മുഖത്ത് പെൺകുട്ടി ചെരിപ്പു…

Read More

വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്

ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്  സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍…

Read More

ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരന് സസ്പെൻഷൻ

ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിനു സമീപം പാർക്ക്‌ ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.

Read More

ഗതാഗത നിയമ ലംഘനങ്ങൾക്ക് മാത്രമല്ല, മരങ്ങൾ കടപുഴകിയാലും ഇനി ട്രാഫിക് പോലീസ് എത്തും

ബെംഗളൂരു: നഗരത്തിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ബിബിഎംപി ഉദ്യോഗസ്ഥരുടെ വിവരമറിയിക്കാറാണ് സാധാരണ. എന്നാൽ പലപ്പോഴും കൃത്യസമയത്ത് സഹായം ലഭിക്കാറില്ല. 24 മണിക്കൂർ വ്യാപക ട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ,…

Read More

എ.ഡി.ജി.പി ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമീഷണർ 

ബെംഗളൂരു : ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പോലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബെംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ചൊവ്വാഴ്ചയാണ് നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പോലീസ് കമീഷണര്‍ സി.എച്ച്‌. പ്രതാപ്…

Read More

കാറിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി

കാസർകോട്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷൻ സമീപം വച്ച്‌ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്‌സൈസ് പിടികൂടി.കാസർകോട് മുട്ടത്തൊടി പട്ടുമൂല സ്വദേശി അബ്ദുൾ റഹിമാൻ ആണ് മദ്യക്കടത്ത് നടത്തിയത്. ബദിയടുക്ക റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യുട്ടി ചെയ്തു വരികയായിരുന്നതിനിടെ ആണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.

Read More

ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. 39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്…

Read More
Click Here to Follow Us