യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് നേരെ ജലപീരങ്കിയുമായി പോലീസ് 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ബംഗളൂരുവില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ജലപീരങ്കി പ്രയോഗിച്ച്‌ പോലീസ്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ടാങ്കറില്‍ നിന്ന് വെള്ളമൊഴിക്കുകയായിരുന്നു. പ്രകട‌നം തടയാനായി പ്രയോഗിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് പന്തങ്ങളില്‍ വെള്ളമൊഴിച്ച്‌ കെടുത്താന്‍ ശ്രമിച്ചത് ശ്രദ്ധേയമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More

ബെംഗളൂരു ടെർമിനലിലെ വീപ്പയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ്

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനലിലെ മാലിന്യ വീപ്പയിൽ നിന്ന് ലഭിച്ച മൃതദേഹം ബീഹാർ സ്വദേഹിനി തമന്നയുടേതെന്ന് (27 ) പോലീസ്. പ്രധാന പ്രതിയായ ഭർത്താവിന്റെ സഹോദരൻ നവാബ് ഉൾപ്പെടെയുള്ള 5 പേർക്കായി തിരച്ചിൽ ആരംഭിച്ചു. കേസിൽ ബീഹാർ സ്വദേശികളായ അതിഥിതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനേക്കലിലെ എ.സി. മെക്കാനിക്കായി ജോലിചെയ്യുന്ന ഇന്തി കാബുമായി തമന്നയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. തമന്നയുടേത് രണ്ടാം വിവാഹമായിരുന്നു. ഇന്തി കാബിന്റെ ആദ്യത്തെ വിവാഹവും. അതിനാൽ ഇരുവരുടെയും ബന്ധത്തെ ഇന്തി കാബിന്റെ ബന്ധുക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം…

Read More

ആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്‌, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം

കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു. വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Read More

റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 9 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ

ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച്‌ ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍…

Read More

ഐ.എ.എസ് – ഐ.പി.എസ് പോര്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി

ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാര്‍ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രോഹിണി സിന്ദൂരി. താന്‍ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ രോഹിണി അവര്‍ക്ക് അയച്ച്‌ കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ…

Read More

ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: പൊലിസ് ഗുണ്ടാ ബന്ധം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലിസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകളുടെ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പാക്കൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍. എസ് പി മുതൽ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെയാണ് യോഗത്തിൽ പങ്കെടുക്കുക.

Read More

ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ്

ബെംഗളൂരു: പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ച കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമെതിരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്. അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാന്‍ വഴിയില്ലാതായെന്നും, സര്‍വീസ് റോഡും, അടിപ്പാതകളും വേഗത്തില്‍ പണിയാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പോലീസെത്തി. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേ‍ര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്‌.

Read More

രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ 3000 രൂപ കൈക്കൂലി; 2 പൊലീസുകാരെ പിരിച്ചുവിട്ടു

ബെംഗളൂരു: രാത്രി 11 മണിക് ശേഷം നഗരത്തിലൂടെ നടക്കുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞ് ദമ്പതികളെ തടഞ്ഞു നിർത്തി 1000 രൂപ കൈക്കൂലി വാങ്ങിയ 2 പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി. സാംപിഗെ നഗർ പോലീസ് ഹെകോൺസ്റ്റബിൾ രാജേഷ് കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഡിസംബർ 8 നാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് മാന്യത ടെക് പാർക്കിന് പിന്നിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാർത്തിക് പത്രി എന്നയാളെയും ഭാര്യയെയുമാണ് രാത്രി 12.30 ന് പെട്രോളിംഗ് സംഘത്തിന്റെ ഭാഗമായ ഇവർ തടഞ്ഞു…

Read More

ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി 

ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ…

Read More

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തി. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടാണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Read More
Click Here to Follow Us