എല്ലാവരും 5ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ 4ജിയുമായി ബിഎസ്എൻഎൽ കർണാടകയിലേക്ക്…

ബെംഗളൂരു : സ്വകാര്യ ടെലികോം കമ്പനികൾക്കു പിന്നാലെ ബിഎസ്എൻഎല്ലും സംസ്ഥാനത്തു 4ജി സർവീസ് ആരംഭിക്കുന്നു. ബെംഗളൂരു അടക്കമുള്ള 130 കേന്ദ്രങ്ങളിലാണ് രണ്ടു മാസത്തിനകം 4ജി സർവീസ് ആരംഭിക്കുന്നത്. ഇതിനായി 10,000 മൊബൈൽ ടവറുകൾ 4 ജിയിലേക്കു മാറ്റുമെന്ന് ബിഎസ്എൻഎൽ കർണാടക സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.മണി പറഞ്ഞു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

രാജ്യത്തു ബിഎസ്എൻഎല്ലിനു കൂടുതൽ വരുമാനം ലഭിക്കുന്ന സെക്ടറുകളിൽ കർണാടക രണ്ടാം സ്ഥാനത്താണ്. 2000 കോടി രൂപയാണ് കഴി‍ഞ്ഞ വർഷം കർണാടക സർക്കിളിനു ലഭിച്ചത്. സ്വകാര്യ കമ്പനികളുമായി കടുത്ത മൽസരം നേരിട്ടിട്ടും 35 കോടി രൂപയുടെ ലാഭം നേടാൻ സാധിച്ചതായും മണി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts