കൊല്ലം: ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ മനസ്സ് തുറന്ന് സുരേഷ് ഗോപി. പിണറായി വിജയൻ തന്നെസിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി. ‘വിജയേട്ടാ എനിക്കത് പറ്റില്ല’ എന്ന് അപ്പോള്‍ തന്നെ മറുപടിയും നല്‍കി. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു. 2014 ആഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് പക്ഷേ മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കായൻ ശ്രമിച്ചെങ്കിലും…
Read MoreTag: PINARAYI VIJAYAN
സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി കെസി
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കെ.സി വെണുഗോപാല്‍. പാര്‍ട്ടി നേതാക്കളെയാണ് വിളിച്ചതെന്നും സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അധികാരമേല്‍ക്കും. ഇവര്‍ക്കൊപ്പം 20 മന്ത്രിമാരും അധികാരത്തിൽ വരും. രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടന്നാണ് വിശദീകരണവുമായി കെസി വേണുഗോപാൽ രംഗത്ത്…
Read Moreകേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് എന്ത് കുഴപ്പമാണുള്ളതെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് നടത്താനാവില്ല. അതാണ് അമിത് ഷായുടെ അസ്വസ്ഥത. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അടക്കം എല്ലാവരും സുരക്ഷിതരാണ്. കേരളവും കര്‍ണ്ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ജനസദസ്സ് എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Moreകേരള മുഖ്യമന്ത്രി ഇന്ന് ബാഗേപള്ളിയിൽ
ബെംഗളൂരു: ബാഗേപള്ളിയിൽ ഇന്ന് നടക്കുന്ന സിപിഎം റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലി നാഷണൽ കോളേജ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള തുടക്കമാണ് ഈ റാലി. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ എം. എ ബേബി, വി. വി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവർ റാലിയിൽ പങ്കുചേരും.
Read Moreഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 43-ാം വിവാഹ വാർഷികം
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും 43-ാം വിവാഹ വാർഷികം. ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹ വാർഷികം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവർക്കും സംവിധായകൻ ആഷിഖ് അബു അടക്കം നിരവധി പേര് ആശംസകൾ അറിയിച്ചു. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 19 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. 1979 സെപ്തംബർ മാസം…
Read Moreകറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല ; മുഖ്യമന്ത്രി
തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ സംസാരിക്കുന്നതിടെ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികൾ ഒന്നും ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. ആരേയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷ ഒരുക്കാൻ…
Read Moreമുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍
തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ഭരണത്തുടര്‍ച്ച നേടി ചരിത്രമെഴുതിയ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം ജന്മദിനം. സാധാരണ ജന്മദിനം ആഘോഷിക്കാറില്ലാത്തതിനാല്‍ ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാല്‍, യഥാര്‍ഥ ജന്മദിനം 1945 മേയ് 24 ആണ്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയത്. 2016ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു തൊട്ടുമുന്‍പാണ് യഥാര്‍ഥ ജന്മദിനം മേയ് 24നാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
Read Moreകൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാർഥ്യമാകും ; മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ പ്രവർത്തി ഈ വർഷം മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി…
Read Moreപോലീസിൽ കുഴപ്പക്കാർ ഉണ്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : പോലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ കുഴപ്പക്കാരുണ്ട്. അത്തരം ആളുകൾക്കെതിരെ നടപടിയെടുക്കും,”മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. “പാർട്ടി പ്രവർത്തകർ വിഭാഗീയത അവസാനിപ്പിക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരും അദ്ദേഹം പറഞ്ഞു. ചില സഖാക്കൾ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പരിശോധിക്കണം. വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് ആരാണെന്ന് നേതൃത്വത്തിന് അറിയാം. ഒന്നുകിൽ അവർ സ്വയം തിരുത്തണം, അല്ലാത്തപക്ഷം പാർട്ടി അവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു സി.പി.ഐ സർക്കാരിന്റെ സഖ്യകക്ഷിയാണെന്നും അതിനെ…
Read Moreയോഗി ആദിത്യനാഥിനെതിരെ വീണ്ടും പിണറായി
തിരുവനന്തപുരം : കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ വീണ്ടും പിണറായി വിജയൻ. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിൻ്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സർക്കാരും അതിൻ്റെ വിവിധ ഏജൻസികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തർ പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ്…
Read More