ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 43-ാം വിവാഹ വാർഷികം

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും 43-ാം വിവാഹ വാർഷികം. ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹ വാർഷികം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവർക്കും സംവിധായകൻ ആഷിഖ് അബു അടക്കം നിരവധി പേര് ആശംസകൾ അറിയിച്ചു. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അടിയന്തരാവസ്ഥ കാലത്ത് 19 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. 1979 സെപ്തംബർ മാസം രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കമലയും വിവാഹിതരായത്. വിവാഹം തലശ്ശേരി ടൗൺഹാളിൽ വച്ചായിരുന്നു. അന്ന് കൂത്തുപറമ്പും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ. ഇകെ നായനാരുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹത്തിന് അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts