വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ നേതാവും മുൻ എംപി.യുമായ ദിവ്യ സ്പന്ദന എന്ന രമ്യ.

ബെംഗളൂരു : ഒരു തിരിച്ച് വരവിനൊരുങ്ങുകയാണ് രമ്യ എന്ന് സാൻഡൽ വൂഡിൽ അറിയപ്പെടുന്ന ദിവ്യാ സ്പന്ദന. ഒരു കാലത്ത് കന്നഡ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സിനിമാ അഭിനയം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2012 ൽ കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം, 2013 ൽ മണ്ഡ്യ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും എം.പി ആവുകയും ചെയ്തു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങി. എ.ഐ.സി.സി യുടെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷയായിരുന്ന ദിവ്യ 2019 ഓടെ രാഷ്ട്രീയത്തിൽ നിന്ന്…

Read More

ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി എം.എൽ.എ.

ബെംഗളൂരു : ശാന്തിനഗർ എംഎൽഎയും മലയാളിയുമായ കോൺഗ്രസ് നേതാവ് എൻ.എ.ഹാരീസ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പശ്ചിമ ബംഗളിൽ നിന്നുള്ള ബി.ജെ.പി.നേതാവും മുൻ ഗോൾകീപ്പറുമായ കല്യൺ ചൗബയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നിന് എതിരെ 33 വോട്ടുകൾക്കാണ് മുൻ ഇന്ത്യൻ താരം ബെയ്ചൂങ് ബൂട്ടിയയെ ചൗബെ തറപറ്റിച്ച്‌. 32 വോട്ടുകൾ നേടിയ അജയ് കിപയാണ് ട്രഷറർ. കാസർഗോഡു നിന്ന് കർണാടകയിലെത്തിയ മലയാളി ബിസിനസ് കുടുംബത്തിൽ ജനിച്ച എൻ.എ.ഹാരിസ് മുതിർന്ന കോൺഗ്രസ് നേതാവാണ്. നിലയിൽ അദ്ദേഹം കർണാടക ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷനായി…

Read More

പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 7.30 മുതൽ ആരംഭിക്കും. മത്സരത്തിന് പൂക്കളും ഇലകളും, പ്രകൃതിദത്തമായ ചേരുവകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5X5 അടിയാണ്. ഒരു ടീമിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഓസ്റ്റിൻ ഈപ്പൻ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ മൂന്നിന്…

Read More

പീഡനക്കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരു ആശുപത്രിയിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്യാസിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. വലിയ ജനകീയ പ്രതിഷേധം ഉയർന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഇയാൾക്ക് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ്…

Read More

മോഷണ മുതലുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 40 ലക്ഷം വിലമതിക്കുന്ന മോഷണ മുതലുമായി ബയ്യപ്പനഹള്ളിയിൽ 2 പേർ അറസ്റ്റിൽ. ജെ പി നഗർ സ്വദേശികളായ ഓട്ടോ ശങ്കർ, ബേക്കഹള്ളി സ്വദേശി രവി എന്നിവരാണ് പിടിയിലായത്. പൂട്ടികിടന്ന 3 വീടുകളിൽ നിന്നും ഇവർ കവർച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

Read More

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 43-ാം വിവാഹ വാർഷികം

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും 43-ാം വിവാഹ വാർഷികം. ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹ വാർഷികം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവർക്കും സംവിധായകൻ ആഷിഖ് അബു അടക്കം നിരവധി പേര് ആശംസകൾ അറിയിച്ചു. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 19 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. 1979 സെപ്തംബർ മാസം…

Read More

നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി

തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. രണ്ടു വിവാഹ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിർ’ എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തമിഴിൽ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദ്രൻ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്ന എന്നാന്നു തെരിയുമോ തുടങ്ങിയ…

Read More

മംഗളൂരുവിൽ നിരോധനാജ്ഞ 8 വരെ നീട്ടി

ബെംഗളൂരു: മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ സെപ്റ്റംബർ 8 വരെ നീട്ടി. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായ മൂന്നു കൊലപാതകങ്ങളുടെയും സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ആണിത്. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച എഡിജിപി അലോക് കുമാർ ജനങ്ങളുമായി സംസാരിച്ച ശേഷം നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ അവസാനിക്കുന്നത് വരെ ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്ര നിരോധിക്കണമെന്ന് പോലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

Read More

യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കപ്പൽ നാവിക സേനയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമായി വിക്രാന്ത് വരുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തി കേന്ദ്രമാകും. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമമാണ് ഐഎൻഎസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളതീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയ വിമാനവാഹിനി നിർമ്മിക്കാൻ ശേഷിയുള്ള…

Read More

കെ‌ ഐ‌ എയിലെ റൺ‌വേ ഉപകരണങ്ങളുടെ തകരാർ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ഇടിമിന്നലിൽ നിർണ്ണായക റൺവേ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വ്യാഴാഴ്ച വൈകുന്നേരം കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഇ) റൺവേയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ പരാജയപ്പെട്ടതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയ്‌ക്കൊപ്പം കെഐഎയിൽ നിന്നുള്ള നാല് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ ഇത് കാരണമായി. റൺവേ വിശ്വൽ റേഞ്ച് (RVR) ഉപകരണങ്ങളുടെ തകരാർ റൺവേയിൽ (09L) ദൃശ്യതകുറയാൻ കാരണമായി, തുടർന്ന് വടക്കൻ റൺവേയിൽ നിന്ന് സൗത്ത് റൺവേയിലേക്കുള്ള വരവ് വഴിതിരിച്ചുവിടുന്നത് ഉറപ്പാക്കുന്നു. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിൽ, രണ്ടെണ്ണം ചെന്നൈയിലേക്കും ഒന്ന് ഹൈദരാബാദിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കുമാണ്…

Read More
Click Here to Follow Us