വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ നേതാവും മുൻ എംപി.യുമായ ദിവ്യ സ്പന്ദന എന്ന രമ്യ.

ബെംഗളൂരു : ഒരു തിരിച്ച് വരവിനൊരുങ്ങുകയാണ് രമ്യ എന്ന് സാൻഡൽ വൂഡിൽ അറിയപ്പെടുന്ന ദിവ്യാ സ്പന്ദന.

ഒരു കാലത്ത് കന്നഡ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സിനിമാ അഭിനയം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

2012 ൽ കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം, 2013 ൽ മണ്ഡ്യ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും എം.പി ആവുകയും ചെയ്തു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങി.

എ.ഐ.സി.സി യുടെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷയായിരുന്ന ദിവ്യ 2019 ഓടെ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷയായി.

ആപ്പിൾ ബോക്സ് സ്റ്റുഡിയോസ് എന്ന നിർമാണ കമ്പനിയിലൂടെ വീണ്ടും സിനിമാരംഗത്തേക്ക് വരാനൊരുങ്ങുകയാണ് ദിവ്യാ സ്പന്ദന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts