വോട്ടർമാർക്ക് സൗജന്യ ഭക്ഷണമില്ല: ഹോട്ടലുകൾക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു പൗരസമിതി

ബെംഗളൂരു: ബുധനാഴ്ച വോട്ട് ചെയ്യുന്നവർക്ക് സൗജന്യ പ്രഭാതഭക്ഷണവും ഭക്ഷണവും നൽകുമെന്ന് നഗരത്തിലെ രണ്ട് റെസ്റ്റോറന്റുകൾ വാഗ്‌ദാനം ചെയ്‌തപ്പോൾ, അത്തരം സംരംഭങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ രോഷാകുലമാക്കിയതായി റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഫറുകൾ മനസിലാക്കി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് ഇവ അനുവദനീയമല്ലെന്ന് പറഞ്ഞു. എല്ലാ ഭക്ഷണശാലകളിലും ഇത്തരം കാര്യങ്ങൾ നൽകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു, അല്ലാത്തപക്ഷം കേസുകൾ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിസർഗ ഗ്രാൻഡ്, ചാലൂക്യ സാമ്രാട്ട് എണീ രണ്ട് റെസ്റ്റോറന്റുകളുടെ ഉടമകൾ ഓഫർ നൽകിയത് രാഷ്ട്രീയ ബന്ധമോ പക്ഷപാതമോ ഇല്ലാതെയാണെന്നും നഗരത്തിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2018-ൽ ബെംഗളൂരുവിൽ 54. 7% പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടർമാർക്കുള്ള വിവിധ ഓഫറുകൾ പോളിംഗ് എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ പറഞ്ഞു.വോട്ടർമാർക്ക് സൗജന്യ പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്തിരുന്ന നൃപത് ഉങ്ക റോഡിലെ ഹോട്ടൽ നിസർഗ ഗ്രാൻഡ്, വോട്ടുചെയ്യുന്നവർക്ക് സൗജന്യ ബെന്നിദോശ (ബട്ടർ ദോശ), മൈസൂർ പാക്ക്, കൂൾ ഡ്രിങ്ക്‌സ് എന്നിവ നൽകുമെന്ന് അറിയിസിച്ചിരുന്നു.

ഇതുകൂടാതെ 100 പുതിയ വോട്ടർമാർക്ക് സൗജന്യമായി സിനിമാ ടിക്കറ്റ് ലഭിക്കുമെന്ന് റെസ്റ്റോറന്റ് ഒരു ഹോർഡിംഗിൽ അറിയിയിച്ചിരുന്നു. ആദ്യ 100 യുവാക്കൾക്ക് കന്നഡ സിനിമാ ടിക്കറ്റ് സൗജന്യമായി നൽകും. സിനിമ ഏതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം കന്നഡ ഫിലിം ചേമ്പറുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us