പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 7.30 മുതൽ ആരംഭിക്കും.

മത്സരത്തിന് പൂക്കളും ഇലകളും, പ്രകൃതിദത്തമായ ചേരുവകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5X5 അടിയാണ്.

ഒരു ടീമിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഓസ്റ്റിൻ ഈപ്പൻ അറിയിച്ചു.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ മൂന്നിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
9886404150, 75940 88886

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts