കൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാർഥ്യമാകും ; മുഖ്യമന്ത്രി

തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ പ്രവർത്തി ഈ വർഷം മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക ബാധ്യതകളില്ലാതെയാണ് ഭൂമി കമ്പനിക്ക് കൈമാറുന്നത്. ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നൽകും. വ്യവസായ ഇടനാഴി പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുരോഗതി അവലോകനം നടക്കുകയാണ്.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,000 പേര്‍ക്ക് നേരിട്ടും 80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഈ ബൃഹദ് പദ്ധതിയ്ക്ക് കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts