നാലുമാസത്തിന് ശേഷം കേരള മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Pinarayi+press+meet

നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം.

Read More

കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു, ക്ലാസുകള്‍ വൈകിട്ട് വരെ.

Schools_students class

തിരുവനന്തപുരം: കേരളത്തിലെ 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ് ക്ലാസ് ഉണ്ടാകുക. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന…

Read More

ഐഎഎസ് ചട്ടങ്ങളിലെ മാറ്റത്തിനെതിരെ എംകെ സ്റ്റാലിനും പിണറായി വിജയനും പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു

തിരുവനന്തപുരം : ഐഎഎസ് (കേഡർ) ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ഏറ്റവും പുതിയ മുഖ്യമന്ത്രിമാരാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഈ നിർദ്ദേശം “നമ്മുടെ ഫെഡറൽ രാഷ്ട്രീയത്തിന്റെയും സംസ്ഥാന സ്വയംഭരണത്തിന്റെയും അടിത്തട്ടിൽ തന്നെ അടിക്കുന്നുവെന്നും” ഇത് സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുമെന്നും അധികാരങ്ങൾ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കപ്പെടുമെന്നും എംകെ സ്റ്റാലിൻ തന്റെ കത്തിൽ പറഞ്ഞു. ഈ നിർദ്ദേശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് പറഞ്ഞ ഐഎഎസിന്റെ തനിമ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “… അഖിലേന്ത്യാ…

Read More

കെ റെയില്‍ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആയ കെ റെയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ആവശ്യമായ വികസനത്തിനായി ആണ് സര്‍ക്കാറിന്റെ ഈ തീരുമാനമെന്നും കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ ആര്‍ക്കും പ്രയാസപ്പെടേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ”നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതിയാണ് കെ റെയില്‍. അത് നടപ്പാക്കും. സ്ഥലമേറ്റെടുപ്പ് നടപടികളില്‍ ആരെയും ഉപദ്രവിക്കില്ല. ആവശ്യമായ ക്യത്യമായ നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കും. ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. അവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുണ്ടാകും. വികസനത്തിന് തടസം നില്‍ക്കുന്നവരെ നാട് ഒറ്റപ്പെടുത്തണം. പുതിയ കേരളം…

Read More

കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് കർണാടക

ബെംഗളൂരു : കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ പ്രളയദുരന്തം നേരിടുന്ന കേരളത്തിന് സഹായം വാഗ്ദാനംചെയ്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും കനത്ത മഴയിലും ഉരുൾപൊട്ടലിലും മനുഷ്യജീവനുകൾ നഷ്ടമായതിലുള്ള ദുഃഖം പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിനും ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാ സഹായവും നൽകുമെന്ന് ബൊമ്മെ അറിയിച്ചു. ഇതിനായി കേരളത്തിന്റെ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. കർണാടകത്തിന്റെ പ്രാർഥനകൾ കേരളത്തിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Read More

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍…

Read More

സർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ -മുഖ്യമന്ത്രി; നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ…

Read More

വാക്സിൻ വിതരണം; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ – മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ്…

Read More

കാസറഗോഡ് ഗ്രാമങ്ങളിലെ കന്നഡ പേരുകൾ മാറ്റാൻ പദ്ധതിയില്ല.

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കത്ത് നൽകി. കസറഗോഡ് ജില്ലയിലെ പ്രാദേശിക ഭരണകൂടം കന്നഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മലയാളം ഭാഷയിൽ ആക്കി മാറ്റാനുള്ള നിർദ്ദേശം കൊണ്ടുവന്നതായി ഉയർന്ന ആരോപണം വൻ വിവാദത്തിലായി. അത്തരമൊരു പദ്ധതി കേരളം നിഷേധിച്ചതായും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചിലർ അടിസ്ഥാനരഹിതമായ അഭ്യൂഹം പ്രചരിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ…

Read More

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​ക്കു തെ​ക്കും ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റു​മാ​യി ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈകിട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് യോ​ഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും. ബു​ധനാ​ഴ്ച വ​രെ തെ​ക്ക​ന്‍ തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബു​ധ​നാ​ഴ്ച വ​രെ ക​ട​ലി​ല്‍ പോ​കരു​തെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും കാറ്റിനും…

Read More
Click Here to Follow Us