ഫ്രീഡം പാർക്ക് പാർക്കിംഗ് സൗകര്യം: പുതിയ മാതൃക തിരഞ്ഞെടുത്ത് ബിബിഎംപി 

ബെംഗളൂരു: പൂർത്തീകരിച്ച് ആറ് മാസത്തിന് ശേഷം ഭീമാകാരമായ ഫ്രീഡം പാർക്ക് പാർക്കിംഗ് ലോട്ട് പ്രവർത്തനക്ഷമമാക്കാൻ പാടുപെടുന്ന BBMP, നിശ്ചിത കരുതൽ വിലയ്ക്ക് പകരം വരുമാനം പങ്കിടുന്ന മോഡൽ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുതിയ റവന്യൂ മോഡലിലേക്ക് മാറിക്കൊണ്ട് പുതിയ ടെൻഡർ നടത്തുകയാണെന്ന് വൃത്തങ്ങൾ അറിയിക്കുന്നത്. പുതിയതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യമായതിനാൽ പാർക്കിംഗ് സ്ഥലം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് ലേലക്കാർ ശ്രദ്ധാലുവായിരുന്നു. അതിനാൽ, ഈ സൗകര്യം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്തിനായി ലേലം വിളിക്കുന്നയാൾ വരുമാനത്തിന്റെ ഒരു ഭാഗം മാത്രം…

Read More

നഗരത്തിലെ മേൽപ്പാലത്തിൽ കാറുകൾ പാർക്ക് ചെയ്ത് നാട്ടുകാർ.

PARKING ON FLYOVERS

ചെന്നൈ: ഒരാഴ്ചയിലേറെയായി നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിലെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾ ജിഎൻ ചെട്ടി റോഡ് മേൽപ്പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി. കൂടാതെ വേളാച്ചേരി മേൽപ്പാലവും ആളുകൾ വാഹങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തവണത്തെ മഴമൂലം ജലനിരപ്പ് ഭയാനകരമായത് കൊണ്ട് അപകടസാധ്യത കണക്കിലെടുത്താണ് വാഹനം മേൽപ്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നത്. നാട്ടുകാർ മഴയെ ഭയന്നാണ് വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്നും, മഴ മാറുന്നത് വരെ വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നത് തുടരുമെന്നും, ഗതാഗതത്തെ ബാധിക്കാത്തിടത്തോളം കാലം ഞങ്ങൾ അവരെ തടയില്ലന്നും പോലീസ് അറിയിച്ചു.…

Read More

ലാൽബാ​ഗിൽ സ്മാർട് പാർക്കിംങ് സൗകര്യമെത്തി

ബെം​ഗളുരു: പാർക്കിംങ് പ്രശ്നങ്ങൾക്കിനി വിട നൽകാം, ലാൽ ബാ​ഗിൽ സ്മാർട് പാർക്കിംങ് സംവിധാനമെത്തി. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്ത് പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം ഇനി മുതൽ പണം നൽകിയാല‍ മതിയാകും. ബോഷിന്റെ സംവിധാനത്തോടെയാണ് സ്മാർട് പാർക്കിംങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈരീതി നടപ്പിലാക്കിലാക്കിയിരുന്നു, ഇരു ചക്ര വാഹനങ്ങളുടെ പാർക്കിം​ഗിന് മണിക്കൂറിന് 25 രൂപയും, കാറിന് 30 രൂപയും ,മിനി ബസിന് 60 രൂപ , ബസുകൾക്ക് 120 എന്നിങ്ങനെയാണ് നിരക്ക്.

Read More

പാർക്കിംങ് ഫീ കൂട്ടിയതെന്തിന്? ചോദ്യവുമായി കർണ്ണാടക ഹൈക്കോടതി

ബെം​ഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി. അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.

Read More

നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും

ബെം​ഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്.. ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്‍സ്.

Read More
Click Here to Follow Us