ബെംഗളുരു; സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തുന്നു. സ്കൂൾ ഓൺ വീൽസ് എന്നാണ് പദ്ധതിയുടെ പേര്. ബിഎംടിസി ബസുകളാണ് സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റുക. പത്ത് ബസുകൾ വാങ്ങി നഴ്സറി രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചു കഴിയ്ഞ്ഞു. 4 ലക്ഷം രൂപയാണ് ഒരു ബസിന് ചിലവായത്, എൻജിഒകളുടെ സഹായത്തോടെയാണ് സ്കൂൾ ഓൺ വീൽസ് പദ്ധതി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ ചേരി പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്കും കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കുമാണ് വിദ്യാഭ്യാസം പകർന്ന് നൽകുക. കുട്ടികൾക്കും അധ്യാപകർക്കും…
Read MoreTag: on
ആക്ടിവിസ്റ്റായ തൃപ്തി ദേശായിക്ക് നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല: ഭക്ത ജനങ്ങളോടൊപ്പം ചേർന്ന് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ
കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റായ തൃപ്‌തി ദേശായിയെപ്പോലുള്ളവർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരെ തിരിച്ചയച്ച് ഭക്തവിശ്വാസത്തെ സർക്കാർ മാനിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി
Read Moreനിവൃത്തിയില്ലാതെ പച്ചക്കറി വഴിയിൽ തള്ളി കർഷക പ്രതിഷേധം
ബെംഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്. പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. .
Read Moreവിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി
ബെംഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ. കനക്പുര റോഡിലെ ദയാനന്ദ സാഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യഗിരി മല കയറിയത്. മൊബൈൽ ഫോൺ സിഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…
Read Moreടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .
Read Moreമുഖ്യാഥിതിയായി സച്ചിൻ തെൻഡുൽക്കർ; നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്
ആലപ്പുഴ: പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 10 ന് നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും മുഖ്യാതിഥിയാവുകയെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഈ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ ആർഭാടങ്ങളെല്ലാം ചുരുക്കിയാണ് വള്ളംകളി നടത്തുന്നത് . കുട്ടനാടിന്റെയും അതുപോലെ ടൂറിസം മേഖലയുടേയും പുനരുജ്ജീവനം എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ് വള്ളംകളി നടത്തുന്നത്.
Read More