ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…
Read MoreTag: murder
മകളെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോ വൈറൽ ആക്കുമെന്ന് ഭീഷണി; പിതാവ് യുവാവിനെ കൊലപ്പെടുത്തി
ബെംഗളുരു: മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ അശോകനഗർ പോലീസ് അറസ്റ്റ് ചെയ്തു. വിനായക് നഗർ വിൽസൺ ഗാർഡനിലെ താമസക്കാരനായ മഞ്ജുനാഥിനെയാണ് ഡേവിഡിനെ (22) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ മഞ്ജുനാഥിന്റെ മകൾ മരിച്ച ഡേവിഡുമായി പ്രണയത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇതിനിടെ വിവാഹം നടത്തണമെന്ന് പിതാവ് മഞ്ജുനാഥിനോട് ഡേവിഡ് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതിന് പ്രതി സമ്മതിച്ചില്ല. ഇരുവരും തമ്മിൽ കുറച്ച് ദിവസത്തേക്ക് വാക്ക് തർക്കമുണ്ടായിരുന്നു.…
Read Moreകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസും 21കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreവീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: മൈസൂരുവിലെ കുവെമ്പു നഗറിലെ ജ്യോതി കോൺവെന്റിന് സമീപം വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ജുള (41) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ പോയി മകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. എച്ച്.ഡി.കോട്ടിലെ സാമൂഹ്യക്ഷേമ വകുപ്പിൽ മാനേജരായ നാഗരാജിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മഞ്ജുള. കഴുത്തിൽ സ്‌കാഫ് ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 26 വർഷം മുമ്പാണ് മഞ്ജുളയും നാഗരാജും വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. സഹോദരന്റെ മൂന്ന് വയസ്സുള്ള മകളെ ദത്തെടുത്തിരുന്നു. മഞ്ജുളയുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ പോലീസ്…
Read Moreസ്വത്തുക്കൾ തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ബെംഗളുരു: ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നഗരത്തിലെ വിവി നഗർ ബാരങ്കേയിലാണ് ഉറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം. എസ്. ശ്രുതി (32) ആണ് കൊല്ലപ്പെട്ടത്. ടി.എൻ. സോമശേഖർ (41) ആണ് പ്രതി. കൊല്ലപ്പെട്ട എസ് ശ്രുതിയുടെ പേരിൽ മൈസൂരുവിൽ കോടികൾ സ്വത്തുക്കൾ ഉണ്ട്. ഈ വസ്തുവിൽ ഒന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് സോമശേഖർ സ്വത്ത് മുഴുവൻ തന്റേതാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കൊലപാതകം നടത്തിയത്. ഉറങ്ങുമ്പോൾ തലയിണയും ബെഡ് ഷീറ്റും ശ്രുതിയുടെ…
Read Moreഉഡുപ്പി ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ
ബെംഗളൂരു: ഉഡുപ്പിയിലെ നെജാറിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പ്രവീൺ അരുൺ ചൗഗാലെ (35) ആണ് അറസ്റ്റിലായ പ്രതി. ബെൽഗാമിലെ കുടുച്ചിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി പ്രവീൺ മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. അറസ്റ്റിലായ പ്രതി മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണെന്നാണ് വിവരം. കുടച്ചിയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം നടന്ന ദിവസം, ഉഡുപ്പി നെജാരുവിലെ തൃപ്തി…
Read Moreപണത്തെ ചൊല്ലിയുള്ള തർക്കം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബെംഗളൂരു: പണത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കലാശിപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുധരനെ (28) ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി തീകൊളുത്തുകയായിരുന്നു. പ്രതി വിജയകുമാറിനെ (33) കലാസിപാളയ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സുധരനും വിജയകുമാറും പച്ചക്കറി മാർക്കറ്റിൽ കൂലിപ്പണിക്കാരായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്തിനാ പോക്കറ്റിൽ നിന്ന് പണം എടുത്തത്’ എന്ന് പറഞ്ഞ് സുധരൻ വിജയകുമാറുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമായപ്പോൾ കുപിതനായ വിജയകുമാർ സുധരനെ ബ്ലേഡ്…
Read Moreഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. മുഖംമൂടി ധരിച്ച ഒരാൾ ബലമായി വീട്ടിൽ കയറി ഹസീനയെയും (46) അവരുടെ മക്കളായ അഫ്‌നാൻ (23), അജ്‌നാസ് (21), ആസിം (12) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഹസീനയുടെ അമ്മായിയമ്മ ഹാജിറ (70) ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന്…
Read Moreകാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്
ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…
Read Moreഖനി വകുപ്പ് ഉദ്യോഗസ്ഥയുടെ മരണം; കാർ ഡ്രൈവർ അറസ്റ്റിൽ
ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു. കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയാണ് കിരൺ…
Read More