ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു 

ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…

Read More

അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ . കടേലുവിന് സമീപം കൊണ്ടേല ഗ്രാമത്തിലെ ദുർഗ നഗറിൽ രത്‌ന ഷെട്ടി ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ അസ്വാഭാവികമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇവരുടെ മകനെ ബജ്‌പെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവിരാജ് ഷെട്ടി (33) ആണ് അറസ്റ്റിലായത്. കടീലു ദുർഗ നഗറിൽ മകൻ രവിരാജിനൊപ്പമായിരുന്നു രത്‌ന ഷെട്ടി താമസിച്ചിരുന്നത്. ഗിഡിഗെരെ പള്ളിക്ക് സമീപമുള്ള ബാലകൃഷ്ണയുടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ രവിരാജ് ഷെട്ടി അമ്മയോടൊപ്പം…

Read More

പ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം 

ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.

Read More

കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു : കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലെഔട്ടിലാണ് ദുരഭിമാനക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. എച്ച്.ഡി.കോട്ടിലെ ഗണേഷിൻറെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളേജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളേജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടേയും പ്രണയം വീട്ടിൽ…

Read More

കോൺഗ്രസ് നേതാവിന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആറുപേരാണ് കൊലപാതക സംഘത്തിൽ undayirunnat. അതിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ മുഖ്യ പ്രതികളായ വേണുഗോപാൽ, മാണിന്ദ്ര എന്നിവരുടെ കാലുകൾക്ക് പരിക്കേറ്റു. മൂന്നു പോലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് എം. ശ്രീനിവാസിനെ ആറുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായവർ കോഫി കുടിക്കാൻ വിളിക്കുകയും സ്ഥലത്തെത്തിയ ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമിക്കൽ സ്പ്രേ ചെയ്യുകയുമായിരുന്നു.…

Read More

ഒന്നര വയസുകാരനെ പിതാവ് കുളത്തിൽ എറിഞ്ഞ് കൊന്നു 

ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.

Read More

ഇൻസ്റ്റാഗ്രാമിലെ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ; സുഹൃത്തുക്കള്‍ ചേര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: 17 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി ജില്ലയിലാണ് സംഭവം. പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കള്‍ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് സുങ്കദയുമായി വഴക്കിട്ടു.…

Read More

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…

Read More

അവിഹിത ബന്ധത്തിന് തയ്യാറായില്ല; സഹോദരന്റെ കുഞ്ഞിനെ കൊന്ന പ്രതി പിടിയിൽ 

ചെന്നൈ: സഹോദരപുത്രനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച യുവാവ് പിടിയിലായി. അവിഹിത ബന്ധത്തിനു വിസമ്മതിച്ച സഹോദര ഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളക്കുറിച്ചി തിരുപ്പലപന്തൽ സ്വദേശി രാജേഷാണ് മൂത്ത സഹോദരൻ ഗുരുമൂർത്തിയുടെ 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ, 4 ദിവസത്തിനു ശേഷം വീടിനുള്ളിലെ സ്പീക്കർ ബോക്സിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More

അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം 

മുംബൈ: മഹാരാഷ്ട്രയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More