ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് ഹഡുവള്ളിയിൽ ഗൃഹനാഥൻ ഉൾപെടെ കുടുംബത്തിൽ നാലു പേർ വെട്ടേറ്റ് മരിച്ചു ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) മകൻ വീട്ടിൽ മരിച്ചു. രഘുവിന്റെ പത്തും നാലും വയസുള്ള മക്കൾ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധർ എന്നയാളാണ് അക്രം നടത്തിയതെന്ന് പ്രാഥമിക വിവരം പോലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള…
Read MoreTag: murder
ഓൺലൈൻ പാർസൽ സ്വന്തമാക്കാൻ ഡെലിവറി ജീവനക്കാരനെ കൊന്ന് കത്തിച്ച് 20 കാരൻ
ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത 46000 രൂപയുടെ ഐഫോൺ പനം നൽകാതെ തട്ടിയെടുക്കാൻ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ജീവനക്കാരൻ ഹേമന്ത് നായിക്കിനെ 23 കൊലപ്പെടുത്തിയ കർണാടകം ഹാസൻ അരസിക്കെ സ്വദേശി ഹേമന്ത് ദത്തയാണ് 20 അറസ്റ്റിലായത്. ഫോൺ കൈമാറാൻ എത്തിയ യുവാവിനെ കുത്തിക്കൊന്ന് 4 ദിവസം മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചു. 11 ന് സ്കൂട്ടറിൽ റെയിൽവേ പാലത്തിന് സമീപമെത്തിച്ച് മണ്ണെണ്ണ ഒഴിച്ച് ജഡം കത്തിച്ചെന്നാണ് കേസ്. യുവാവിനെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയാണ്…
Read Moreഐഫോൺ ഡെലിവറി ചെയ്യാൻ എത്തിയ ഡെലിവറി ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. ഐഫോൺ ഡെലിവറിയ്ക്ക് എത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോൺ ഓർഡർ ചെയ്ത 20കാരൻ കൊലപ്പെടുത്തിയത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ ഓർഡറിന് പണമില്ലാത്ത കാരണം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ആദ്യം ഫ്ലിപ്കാർട്ട് വഴി ഒരു ഐഫോൺ ഓർഡർ ചെയ്തു. ഇ-കൊമേഴ്‌സ് സൈറ്റിൽ ഡെലിവറി ഏജൻസി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി…
Read Moreഅധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ
ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.…
Read Moreഅധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊന്നു
ബെംഗളൂരു: ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവ ദിവസം മകള്‍ സ്കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന്…
Read Moreഡംബൽകൊണ്ട് ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്
ബെംഗളൂരു : വഴക്കിനിടെ ഭാര്യയെ വ്യായാമത്തിനുള്ള ഉപകരണമായ ഡംബൽകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു രാമമൂർത്തി നഗറിലാണ് സംഭവം. സ്വകാര്യകമ്പനി ജീവനക്കാരിയായ ലിഡിയയാണ് (44) കൊല്ലപ്പെട്ടത്. ഭർത്താവ് എം. മോറിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷം പോലീസിന്റെ കൺട്രോൾ റൂം നമ്പറിൽ വിളിച്ചയറിച്ച് ഇയാൾ കീഴടങ്ങുകയായിരുന്നു. ഭാര്യയിലുണ്ടായ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മോറിസ് ലിഡിയയുമായി വഴക്കിട്ടിരുന്നു. പലപ്പോഴും അയൽക്കാരും ബന്ധുക്കളും ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് വഴക്കുണ്ടാകുമ്പോൾ സമീപത്തെ വീടുകളിൽ ആളുണ്ടായിരുന്നില്ല. ഇവരുടെ മൂന്നുമക്കളും സ്കൂളിലായിരുന്നു. വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന ഡംബൽ ഉപയോഗിച്ച് മോറിസ് ലിഡിയയെ…
Read Moreബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreമൂന്നു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി മരിച്ചു
ബെംഗളൂരു: ഭര്‍ത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിജപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32)കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമര്‍ത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി .ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പോലീസ്…
Read Moreപോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു
ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…
Read Moreമലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു
പാലക്കാട്: പോളണ്ടില്‍ ജോലിചെയ്യുന്ന മലയാളി യുവാവ് ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍. പോളണ്ടിലെ ഐഎന്‍ജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ആണ് കൊല്ലപ്പെട്ടത്. ഒരു മാസക്കാലയാമി ഇബ്രാഹിമിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ പോളണ്ടിലെ പരിചയക്കാരന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം എംബസി അധികൃതര്‍ വഴി കുടുംബാംഗങ്ങള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
Read More