വിഷ പാമ്പ് പരാമർശത്തിൽ പ്രതികരണവുമായി മോദി

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ്‌ വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും  മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും…

Read More

മോദിയെ എത്രയേറെ അപകീർത്തിപ്പെടുത്തുന്നുവോ അത്രയേറെ താമര വിരിയും ; അമിത് ഷാ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . മോദിയെ എത്രയേറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതല്‍ താമര വിരിയുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുകയാണെന്നും, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയുടെ അഭിമാനം നരേന്ദ്ര മോദി ലോകം മുഴുവനും ഉയര്‍ത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു. മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാള്‍ എന്നാണ് പ്രിയങ്ക…

Read More

തെരഞ്ഞെടുപ്പ് പ്രചാരണം, ഓൺലൈൻ ആശയ വിനിമയത്തിന് ഒരുങ്ങി പ്രധാന മന്ത്രി 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. നാളെ 50 ലക്ഷം ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ആശയവിനിമയം നടത്തും. 58,112 ബൂത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ യോഗത്തിൽ ചേരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ചേരുമെന്നും അവർ പറഞ്ഞു. കർണാടകയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കർണാടകയിലേക്ക്…

Read More

‘മോദിജി തന്റെ ദൈവമാണ്’ പ്രധാനമന്ത്രിയുടെ കട്ടൗട്ടിലെ വെള്ളം തുടയ്ക്കുന്ന വയോധികൻ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കുന്ന വയോധികന്റെ ചിത്രം വൈറൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ, കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ അവിടെ മഴ പെയ്യുന്നതിനിടയിൽ ഒരു വൃദ്ധൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെ തുടർന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ, ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ദോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും…

Read More

ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രം അദാനിയ്ക്ക് വിൽക്കരുത് ; കോൺഗ്രസ്‌ 

ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വില്‍ക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാര്‍ഷികത്തിന് ബന്ദിപ്പുരില്‍ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 1973ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ബന്ദിപ്പുര്‍ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്. അവിടെയാണ് മോദി ഇപ്പോള്‍ സഫാരി ആസ്വദിക്കുന്നത്. ഇപ്പോള്‍ അവിടെ നിരവധി കടുവകള്‍ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വില്‍ക്കരുതെന്ന് ദയവായി അഭ്യര്‍ഥിക്കുകയാണ്. കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

Read More

കടുവ സാങ്കേതത്തിലൂടെ പ്രധാനമന്ത്രിയുടെ ജംഗിൾ സഫാരി ചിത്രങ്ങൾ വൈറൽ 

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ 50ാം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ, സഫാരി സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മിഡിയയില്‍ വൈറലായി.നിലഗിരി ജില്ലയിലെ മുതുമലയിലെ ആനക്യാംപും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രാവിലെ 7.20ഓടെയാണ് പ്രധാനമന്ത്രി മെലുകമ്മനഹള്ളിയിലെ ഹെലിപാഡിലിറങ്ങി ബന്ദിപ്പൂരിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കാക്കി പാന്റും ഷര്‍ട്ടും കോട്ടും കറുത്ത തൊപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. രാവിലെ 7.45ന് ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ സഫാരി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന…

Read More

പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറൽ

ബെംഗളൂരു: പ്രധാന മന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്ന വീഡിയോ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസിലെ ജി20ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500 കൂടി ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മോദി ലോകം കീഴടക്കും-കർഷകൻ വീഡിയോയിൽ പറയുന്നു. മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് ഈ വീഡിയോ…

Read More

അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ പ്രധാന മന്ത്രിയെ ക്ഷണിച്ച് പൗരന്മാർ 

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച്‌ പൗരന്‍മാര്‍. കിഴക്കന്‍ ബെംഗളൂരു സന്ദര്‍ശന വേളയില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘ജീര്‍ണ്ണിച്ച’ അവസ്ഥ കണ്ട് മനസിലാക്കാന്‍ നരേന്ദ്ര മോദിയെ പൗരന്മാര്‍ ക്ഷണിച്ചു. പുതിയ മെട്രോ പാത ഉദ്ഘാടനത്തിന് മോദി എത്തിയ വേളയിലാണ് പൗരന്‍മാരുടെ ക്ഷണം. ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസണ്‍സ് മൂവ്‌മെന്റ്, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളായ അഴുക്കുചാലുകള്‍, മലിനജലങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, തടാകങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമായ നിരവധി സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും ട്വീറ്റുകളിൽ നല്‍കി. പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ…

Read More

പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ച, ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനഗരിയിൽ വെച്ച്‌ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. റോഡരികിൽ നിന്ന ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി. ഇത് രണ്ടാം തവണയാണ് കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിന് ഒരു കുട്ടി ഓടി വന്നിരുന്നു. അംഗരക്ഷകർ കുട്ടിയെ മോദിയുടെ അടുത്ത് വെച്ച് തള്ളി മാറ്റുകയായിരുന്നു.

Read More

ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു:വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. തുടർന്ന് വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ‘നാളെ ചിക്കബല്ലപൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ശേഷം ബെംഗളൂരു മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. റീച്ച്‌-1 എക്സ്റ്റൻഷൻ പദ്ധതിയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.…

Read More
Click Here to Follow Us