കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗറെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെയും കേസ് എടുത്തതതായി എക്‌സൈസ് അറിയിച്ചു.
Read MoreTag: MINOR GIRL
പിറന്നാൾ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി;
ബെംഗളൂരു: 14 വയസ്സുള്ള പെൺകുട്ടി തന്റെ ജന്മദിനത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയായി. കർണാടകയിലെ കോലാർ ജില്ലയിലെ കാമസമുദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ ഈ കുറ്റകൃത്യം നടന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആനന്ദ് കുമാർ, കാന്തരാജു, പ്രവീൺ, വേണു എന്നിവരാണ് അറസ്റ്റിലായവർ. സംഭവദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ അവൾക്ക് പുതുവസ്ത്രങ്ങളും ചോക്ലേറ്റുകളും വാങ്ങി നൽകാത്തതിൽ ദേഷ്യപെടുകയും സ്കൂളിലേക്ക് പോകാതെ പെൺകുട്ടി ബംഗാരപേട്ടിലേക്ക് കയറുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ അക്രമികൾ പെൺകുട്ടിയുടെ അടുത്തെത്തി…
Read Moreപീഡനശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് പിടിയിൽ
ബെംഗളൂരു: കോലാറിലെ വീട്ടിൽനിന്ന് ബെംഗളൂരുവിൽ ജോലിതേടിയിറങ്ങിയതാണ് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിയിൽ. ജോലി തിരക്കി ഇറങ്ങിയ പെൺകുട്ടി മജസ്റ്റിക്കിൽ ബസിറങ്ങിയശേഷം എങ്ങോട്ടുപോകണമെന്ന് അറിയാതെനിന്നപ്പോൾ നാഗേഷ് തന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഡൽഹിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ഡൽഹിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ബൊമ്മസാന്ദ്ര സ്വദേശിയും മജസ്റ്റിക്കിലെ ട്രാവൽ ഏജൻസി ഉടമയുമായ നാഗേഷ് (35) ആണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ്.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കുടുംബ സുഹൃത്ത് അറസ്റ്റിൽ.
ചെന്നൈ: കോയമ്പത്തൂരിലെ ശരവണംപട്ടിയിൽ 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 44 കാരനെ കോയമ്പത്തൂർ പോലീസ് ഡിസംബർ 17 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് വ്യാഴാഴ്ച പോലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലയാളിയായ മുത്തുകുമാർ (44) മരിച്ച പെൺകുട്ടിയുടെ അമ്മയുമായി മൂന്ന് വർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറച്ച് സ്വർണാഭരണങ്ങൾ പണത്തിനായി പണയം വെക്കാൻ കുടുംബത്തിൽ നിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു. കൂടാതെ ഇയാൾ കുടുംബത്തിന് 40,000 രൂപയും നൽകാനുണ്ടെന്ന് പോലീസ് പറഞ്ഞു.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെതിരെ കേസെടുത്തു.
മധുരൈ: പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് 25 കാരനായ യുവാവിനെതിരെ മധുരയിൽ കേസെടുത്തു. ആർ മഹാലിംഗത്തിനെയാണ് പോലീസ് തിരയുന്നത്. 2020 സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് കോയമ്പത്തൂരിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. പെണ്ണ്കുട്ടി ഗർഭിണിയാവുകയും മധുരയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവിച്ച് രണ്ടര മാസത്തിന് ശേഷം പ്രതി തന്നെ വിട്ടിട്ടു പോയതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിയുമായി എത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിനും ദമ്പതികളെ കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), പോക്‌സോ ആക്ട്,…
Read More