പീഡനശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് പിടിയിൽ

ബെംഗളൂരു: കോലാറിലെ വീട്ടിൽനിന്ന് ബെംഗളൂരുവിൽ ജോലിതേടിയിറങ്ങിയതാണ് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിയിൽ.

ജോലി തിരക്കി ഇറങ്ങിയ പെൺകുട്ടി മജസ്റ്റിക്കിൽ ബസിറങ്ങിയശേഷം എങ്ങോട്ടുപോകണമെന്ന് അറിയാതെനിന്നപ്പോൾ നാഗേഷ് തന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഡൽഹിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ഡൽഹിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ബൊമ്മസാന്ദ്ര സ്വദേശിയും മജസ്റ്റിക്കിലെ ട്രാവൽ ഏജൻസി ഉടമയുമായ നാഗേഷ് (35) ആണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ്. സംഘം നാഗേഷിനെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ അനധികൃതമായി ഡൽഹിയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയപ്പോൾ ഇരുവരെയും വിമാനത്താവളം പോലീസിന് കൈമാക്കുകയായിരുന്നു.

നാഗേഷിന് മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts