ബെംഗളൂരു: മസ്ജിദ് പര്യടന പരിപാടിയായ മസ്ജിദ് ദർശൻ സെപ്തംബർ 25 ഞായറാഴ്ച വൈകീട്ട് നാലിനും എട്ടിനുമിടയിൽ ബന്നാർഘട്ട റോഡിലെ മസ്ജിദ്-ഇ-ബിലാലിൽ നടക്കും. സാഹോദര്യം, മാനവികത, സംസ്കാരം, മതസൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പരിപാടി. മസ്ജിദ്-ഇ-ബിലാൽ മാനേജ്‌മെന്റാണ് ഇത് സംഘടിപ്പിച്ചത്; ജെഐഎച്ച്, ജയനഗർ, ബിടിഎം ലേഔട്ട് യൂണിറ്റുകൾ; മസ്ജിദ് ഫെഡറേഷൻ; എസ്‌ഐഒ, ബെംഗളൂരു, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നിവ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read MoreTag: masjid
അമുസ്ലിംങ്ങൾക്ക് പള്ളിയിലേക്ക് ക്ഷണം, മസ്ജിദ് ദർശനത്തിനെത്തി 70 അമുസ്ലിങ്ങൾ
ബെംഗളൂരു: മത സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ഗീയ വിദ്വേഷങ്ങള്‍ ചെറുക്കുന്നതിനുമായി ബെംഗളൂരുവിലെ ഒരു മസ്ജിദ് അമുസ്‌ലിംങ്ങളെ പള്ളിയിലേക്ക് ക്ഷണിച്ചു. കാവല്‍ ബൈരസന്ദ്രയിലെ മസ്ജിദ്‌ഇതൂര്‍ അധികൃതരാണ് ഒരു മണിക്കൂറോളം എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആ ളുകളെയും പള്ളിയിലേക്ക് ക്ഷണിച്ചത്. പള്ളിയിലെ വിശ്വാസികള്‍ അമുസ്‌ലിം സന്ദര്‍ശകര്‍ക്ക് മുമ്പായി സുഹര്‍ (ഉച്ചതിരിഞ്ഞ്) നമസ്‌കാരം നടത്തുകയും ഓരോ നമസ്‌കാരത്തിന്റെയും പ്രാധാന്യവും അര്‍ത്ഥവും ആളുകൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. തങ്ങളുടെ മസ്ജിദ് ദര്‍ശന സംരംഭത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ സ്ത്രീകളടക്കം 70 അമുസ്‌ലിംകള്‍ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.…
Read Moreശ്രീരംഗപട്ടണം മസ്ജിദ് സർവ്വേ ജൂൺ 30 നുള്ളിൽ തീർക്കണം ; വിഎച്ച്പി
ബെംഗളൂരു: കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് വിശ്വഹിന്ദുപരിഷത്ത് രംഗത്ത് എത്തിയിരുന്നു. പൗരാണിക പ്രധാന്യമുണ്ടെന്ന് അവകാശപ്പെടുന്ന കെട്ടിടം സർക്കാരിനു കീഴിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലാണോയെന്ന് മൂന്നിനുള്ളിൽ വ്യക്തമാക്കണം. മാണ്ഡ്യ ജില്ലാ സെക്രട്ടറിക്ക് മസ്ജിദിൽ സർവേ നടത്താൻ 25 ദിവസം അനുവദിച്ചതായും വിഎച്ച്പി ജില്ലാ സിഐ ബാലു പറഞ്ഞു. മസ്ജിദിനുള്ളിൽ പൂജനടത്തണമെന്ന ആവശ്യം വിഎച്ച്പി ആവർത്തിച്ചു. ശ്രീരംഗപട്ടണയിലേക്ക് വരൂ’ എന്ന് ആഹ്വാനം ചെയ്ത് വിഎച്ച്പി പ്രവർത്തകർ നഗരത്തിൽ മോട്ടോർ സൈക്കിൾ റാലിയും നടത്തി. കാവി ഷാൾ അണിഞ്ഞും “ജയ് ശ്രീരാം’ വിളിച്ചും…
Read Moreക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതത് സർവേ നടത്താമെന്ന് ബിജെപി
ബെംഗളൂരു: ബെലഗാ വിയിൽ ഷാഹി മസ്ജിദ് യഥാര്‍ത്ഥത്തില്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംഎല്‍എ അഭയ് പാട്ടീല്‍. ബെലഗാവിയിലെ ക്ഷേത്രം തകര്‍ത്താണ് തല്‍സ്ഥാനത്ത് ഷാഹി മസ്ജിദ് പണിതുയര്‍ത്തിയതെന്ന് അഭയ് പാട്ടീല്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ചെന്ന് നോക്കിയപ്പോള്‍ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലില്‍ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാന്‍ സാധിക്കുന്ന ചെറിയ വാതിലുകള്‍ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു. കൂടാതെ…
Read Moreമസ്ജിദുകളിലെ ഉച്ചഭാഷിണി മെയ് 9 നു മുൻപ് നീക്കണം ; ശ്രീരാമസേന
ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ മെയ് 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമ സേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ മെയ് 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി. ഇതു ചൂണ്ടിക്കാട്ടി വീടുകൾ കയറി ഇറങ്ങി ബോധവൽകരണം നടത്തുമെന്നും ശ്രീരാമ സേന അറിയിച്ചു. മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി 10…
Read More