ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയാണ് വിവാഹിതരാകുന്നെന്ന കാര്യം സ്ഥിരീകരിച്ചത്. വിവാഹ തീയതി ഞാന്‍ പറയില്ല, പക്ഷേ ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒരു ചർച്ചക്കിടെ രണ്‍ബീര്‍ പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് രണ്‍ബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും…
Read MoreTag: MARRIAGE
വിവാഹ സമ്മർദ്ദം; യുവതിയെ തീകൊളുത്തി കൊലപെടുത്തി
ബെംഗളൂരു: ഒപ്പം താമസിച്ചു വന്നിരുന്ന ദലിത് യുവതി വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീവച്ചു യുവതിയെ കൊലപ്പെടുത്തി. യുവതിയുടെ സഹോദരി നൽകിയ പരാതിയിൽ ശിവകുമാർ ചന്ദ്രശേഖർ ഹിരേഹാലയ്ക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്. ധനേശ്വരി (23)യാണ് പൊള്ളാലെറ്റ് ചികിത്സയ്ക്കിടെ മരിച്ചത്. ധനേശ്വരിയും ശിവകുമാറും എൻജിനീയറിങ് കോളജിൽ ഒന്നിച്ചു പഠിച്ചവരാണ് തുടർന്ന് ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. വിവാഹം കഴിക്കാൻ ധനേശ്വരി ആവശ്യപ്പെടുമ്പോഴൊക്കെ രക്ഷിതാക്കളോടു ചോദിച്ചു തീരുമാനമെടുക്കാമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ പോയി തിരിച്ചെത്തിയ ഇയാൾ വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച ശേഷം…
Read Moreതിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിന് ദേവും വിവാഹിതരാകുന്നു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. വിവാഹ തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ഒരു മാസത്തിന് ശേഷമാവും വിവാഹം. ഇതോടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ഇരുപത്തൊന്നാം വയസിലാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഈ കഴിഞ്ഞ ദിയമസഭാ…
Read Moreദളിത് യുവതിയെ വിവാഹം ചെയ്തു; ഗ്രാമത്തിൽ യുവാവിനും കുടുംബത്തിനും ഭ്രഷ്ട്
ബെംഗളൂരു : ദളിത് യുവതിയെ പ്രണയിച്ച് വിവാഹംചെയ്ത യുവാവിനും കുടുംബത്തിനും ചിക്കമംഗളൂരുവിൽ സമുദായഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇതിനുപുറമെ യുവാവുമായി ഇടപെടുന്നവർക്ക് 5000 രൂപ പിഴയും ഏർപ്പെടുത്തി. ലിംഗദഹള്ളിയിൽ ഉപ്പാർ സമുദായത്തിൽപ്പെട്ട സോമശേഖറിനും കുടുംബത്തിനുമാണ് സമുദായാംഗങ്ങൾ ഭ്രഷ്ട് കൽപ്പിച്ചത്. യുവാവിന്റെ കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നതിൽനിന്നും വിലക്കി. സമുദായാംഗങ്ങൾ സോമശേഖറിന്റെ കുടുംബത്തെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുകയായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹംകഴിച്ചെന്നും അതിലെന്താണ് മറ്റുള്ളവർക്ക് പ്രശ്നമെന്നുമുള്ള ചോദ്യം ഉന്നയിക്കുകയും തനിക് നീതിലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട് സോമശേഖർ ഹിന്ദുസംഘടനാ നേതാക്കൾക്കൊപ്പമെത്തി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ബി.ആർ. രൂപയ്ക്ക് നിവേദനം നൽകി.
Read Moreസംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ
ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക,…
Read Moreഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.
ബെംഗളുരു; മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫെ കോഫി ഡേ (സിസിഡി) സ്ഥാപകനായ അന്തരിച്ച വി.ജി സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്‌ഡെയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞദിവസം നടന്നു. http://h4k.d79.myftpupload.com/archives/50275 എന്നാൽ ചടങ്ങില്‍ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഈ വർഷം അവസാനം വിവാഹ ചടങ്ങ് നടക്കുമെന്ന് പറയപ്പെടുന്നു. മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ ചെറുമകനാണ് അമർത്യ ഹെഗ്‌ഡെ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം…
Read Moreബെംഗളുരുവിൽ ബാല വിവാഹം; മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്
ബെംഗളുരു; രാജ്യത്തെ നാണക്കേടിലാക്കി ബെംഗളുരുവിൽ ബാല വിവാഹം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംകഴിപ്പിച്ച മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്. ഇക്കഴിഞ്ഞ ഏപ്രിൽ 17-ന് കനകപുര കൊടിഹള്ളിയിലാണ് വിവാഹം നടന്നത്. നഗരത്തിലെ തൊഴിലാളികളാണ് കുട്ടിയുടെ രക്ഷിതാക്കളെന്നും പോലീസ് വ്യക്തമാക്കി. വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ സമീപവാസിയാണ് ചൈൽഡ് ഹെൽപ്പ്‌ലൈനിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. വനിതാ- ശിശുക്ഷേമവകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More