ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്ബത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തുവരികയും ചെയ്തു. നടൻ ഒരു ഗായികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയർന്നു. ചില കേസുകളും ആർതിക്കെതിരെ മുൻ ഭർത്താവ് നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ ജയം രവിയുടെ ഒരു വിവാഹ ചിത്രം സോഷ്യല്‍ മീഡിയില്‍ എത്തിയതോടെ ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത്…
Read MoreTag: MARRIAGE
പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം തടഞ്ഞു; യുവതിയുടെ കാൽ ഭർത്താവ് തല്ലിയൊടിച്ചു
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിർത്ത ഭാര്യയുടെ കാലുകള്‍ ഭർത്താവ് തല്ലിയൊടിച്ചു. ബെളഗാവിയിൽ ആണ് സംഭവം. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. പരിക്കേറ്റ മായക്കയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാൻ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിർത്തു. ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു.
Read Moreവരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു
വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
Read Moreപ്രശാന്തിന്റെ വീട്ടിലേക്ക് ലെന; വിവാഹ ചിത്രങ്ങൾ കാണാം
നടി ലെനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. തനിക്കിപ്പോള്‍ നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് സ്വകാര്യജീവിതത്തിലാണെന്നും ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ലെന തന്‍റെ വിവാഹം പരസ്യമാക്കിയത്. കഴിഞ്ഞ ജനുവരി 17 നാണ് ഇവരുടെ വിവാഹം നടന്നത്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്നയാളെ വിവാഹം കഴിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്ന്…
Read Moreനടൻ സുദേവ് നായർ വിവാഹിതനായി
നടൻ സുദേവ് നായർ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഗുരുവായൂരിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമര്‍ദീപ് കൗറിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
Read Moreഅനുശ്രീയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. ഇരുവരെയും ചുറ്റിപ്പറ്റി നാളുകൾ കുറെയായി ഗോസിപ്പുകൾ പ്രചരിക്കുന്നു. അനുശ്രീയേയും ഉണ്ണി മുകുന്ദനെയും കെട്ടിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കു താഴെ, നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകള്‍ സ്ഥിരമാണ്. ഇപ്പോഴിതാ, അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദൻ. “ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.
Read Moreവിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഭേദഗതി വരുത്താൻ അനുമതി
ബെംഗളൂരു: ഹിന്ദു വിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ അനുമതി. ഇതോടെ വിവാഹങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് വിധാൻ സൗധയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിനുശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് വിവാഹ രജിസ്ട്രേഷന് ലളിതമാക്കാനാണിതെന്ന് മന്ത്രി വ്യക്തമാക്കി. കാവേരി-2 സോഫ്റ്റ്വെയര് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്ട്രേഷന് അനുവദിക്കുന്നതാണ് പദ്ധതി. ബാപ്പുജി സെന്ററുകള്‍ക്കും ഗ്രാമ വണ്‍ സെന്ററുകള്‍ക്കും വിവാഹ രജിസ്ട്രേഷന് അപേക്ഷ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു. ആധാര്‍ ആധികാരികത ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍…
Read Moreമകന്റെ ഒളിച്ചോട്ടത്തിന് പിന്നാലെ നഗ്നയാക്കി മർദ്ദിച്ച വീട്ടമ്മയുടെ മകൻ വിവാഹിതനായി
ബെംഗളൂരു: കാമുകിക്കൊപ്പം മകൻ ഒളിച്ചോടിയതിനെ തുടർന്ന് നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച 55 കാരിയുടെയുടെ മകൻ വിവാഹിതനായി. ബെളഗാവി സബ് രജിസ്റ്റാർ ഓഫീസിൽ വച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 11 നായിരുന്നു മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയത്. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇവരുടെ വീടും തകർത്തിരുന്നു. സർക്കാരും ഹൈക്കോടതിയും ഇടപെട്ട് ഇവർക്ക് ഭൂമി അനുവദിച്ചിരുന്നു. 5 ലക്ഷം നഷ്ടപരിഹാരവും നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreതാരജോഡികൾ വിവാഹിതരാവുന്നത് അയോദ്ധ്യയിൽ
ബെംഗളൂരു: കന്നട സിനിമാതാരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത് അയോദ്ധ്യയിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാർത്തകള്‍ വരുന്നത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐശ്വര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുണിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ…
Read Moreവിവാഹ തിയ്യതി പുറത്ത് വിട്ട് ഗോവിന്ദ് പത്മസൂര്യ
മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. ജിപി തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 28 ജനുവരി 2024 ആണ് ആ ദിവസം. ജിയും ജിയും ഒന്നാകുന്ന ദിവസം. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗും വീഡിയോയിലൂടെ താരം വെളിപ്പെടുത്തി.
Read More