ബെംഗളൂരു: കര്‍ണാടകയില്‍ കൊലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായമായി മംഗലാപുരം മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപയുടെ ചെക്ക് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബംഗങ്ങൾക്ക് കൈമാറി. കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. ആദ്യം മസൂദും അതിന് തുടര്‍ച്ചയായി യുവമോര്‍ച്ചാ നേതാവ് പ്രവീണും ദിവസങ്ങള്‍ക്കുള്ളിലാണ് ഫാസിലും കൊല്ലപ്പെട്ടത്.
Read MoreTag: mangaluru
സർക്കാർ കോളേജിൽ കാവിക്കൊടിയും പൂജയുമായി എബിവിപി പ്രവർത്തകർ
ബെംഗളൂരു: ക്യാമ്പസുകളില്‍ മതചിഹ്നം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സര്‍ക്കാര്‍ കോളേജില്‍ കാവിക്കൊടിയും പൂജയുമായി എബിവിപി പ്രവർത്തകർ. മംഗളൂരു യൂണിവേഴ്സിറ്റി കോളേജില്‍ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഭാരത്മാത പൂജ സംഘടിപ്പിക്കുമെന്ന് അറിയിച്ചുള്ള ബാനറിലാണ് ത്രിവര്‍ണ പതാകയ്ക്ക് ബദലായി കാവിക്കൊടി പ്രത്യക്ഷപ്പെട്ടത്. ഹിന്ദുമതപ്രകാരമുള്ള പൂജ എങ്ങനെയാണ് സര്‍ക്കാര്‍ കോളേജ് ക്യാമ്പസുകളില്‍ നടത്തുകയെന്ന വിമര്‍ശനം ഉയർന്നിരിക്കുകയാണ് ഇപ്പോൾ. പൂജയ്ക്ക് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതായി എബിവിപി നേതാവും മംഗളൂരു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റുമായ ധീരജ് സപലിക പറഞ്ഞു. ക്യാമ്പസില്‍ ഹിജാബ് നിരോധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തെ…
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതക കേസിൽ 3 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: കർണാടക യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസർകോട് നിന്നും മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഷിഹാബ്, റിയാസ്, ബഷീർ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റ്ചെയ്യപെട്ടവരുടെ എണ്ണം പത്തായി. പ്രതികളെ കാസർകോട്ടിൽ നിന്ന് പിടികൂടിയതായി മംഗളൂരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് കുമാർ അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനിരിക്കെയാണ് സംസ്ഥാന പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട…
Read Moreനദി ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു
ബെംഗളൂരു: ഇന്നലെ നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ മരിച്ചു. ബരിമര്‍ സ്വദേശിയും പിയുസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്. മുഹര്‍റം അവധി ദിവസമായ ഇന്നലെ നടിയിൽ കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ നടിയിലെ ഒഴുക്കില്‍പെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിൽ തുടരവേ രക്ഷണ്‍ ഇന്ന് മരിച്ചു
Read Moreപ്രവീൺ നെട്ടാരു കൊലപാതകം, ഒരാൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: പ്രവീൺ നെട്ടാരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ല പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ടൗൺ സ്വദേശി അബ്ദുൾ കബീർ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജൂലൈ 26ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പ്രവീൺ നെട്ടാറിനെ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടർന്ന്, ദക്ഷിണ കന്നഡ ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂർ മേഖലയിൽ 144…
Read Moreദമ്പതികളെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ
ബെംഗളൂരു: ദമ്പതികളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്പതികളെ പെട്ടന്ന് ഒരു നാൾ ഒരു സൂചനയും ഇല്ലാതെ കാണാതായതായി പരാതി. സംഭവത്തിൽ പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ വാങ്ങാൻ ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂർ-ആഡ്‌വെയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ റിയാസ് (28), ഷിഫ ഷെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതൽ അന്ന് കാണാതാവുന്നത്. മണിപ്പാലിലെ മൊബൈൽ ഫോൺ കടയിൽ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കൾ വിവാഹത്തിന് മുമ്പ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വർഷ…
Read Moreപ്രവീൺ നെട്ടാറു കൊലപാതകം, 2 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് , നൗഫൽ എന്നിവരാണ് അറസ്റ്റിലായത് .നിലവിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സക്കീർ , ശഫീഖ് , സദ്ദാം , ഹാരിസ് എന്നിവരാണ് മുൻപ് പിടിയിൽ ആയത്. എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ഇന്ന് മുതൽ രാത്രികാല കർഫ്യൂ പിൻവലിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ ഉൾപെടെ ജില്ലയിൽ മദ്യവിൽപ്പനശാലകൾ അടക്കം…
Read Moreമീൻപിടിക്കാൻ പോയ ബോട്ട് നടുക്കടലിൽ മുങ്ങി
ബെംഗളൂരു: മംഗളൂരു തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ‘ജയ് ശ്രീറാം’ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പകല്‍ പതിനൊന്നോടെയാണ് സംഭവം. യന്ത്രത്തകരാര്‍ കാരണം അപകടത്തില്‍പ്പെട്ട ബോട്ട് വലിയ തിരകളില്‍പ്പെട്ട് വെള്ളം കയറുകയായിരുന്നു. സമീപത്ത് മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ രക്ഷിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീൻ പിടിക്കാനായി കടലില്‍ പോകരുതെന്ന് ജില്ലാ ഭരണസംവിധാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Moreയുവതികളുടെ തലയറുത്ത് ആഭരണങ്ങൾ കവർന്ന കേസിൽ കമിതാക്കൾ അറസ്റ്റിൽ
ബെംഗളൂരു: മൂന്ന് യുവതികളുടെ തല അറുത്ത് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികളായ കമിതാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ശ്രീരംഗപട്ടണം താലൂക്ക് പരിധിയിലെ സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല വിരുദ്ധർ എന്നിവരെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സതേൺ റെഞ്ച് ഐജി പ്രവീൺ മധുകർ പവാർ അറിയിച്ചു. അടുത്തതായി ജീവനെടുക്കേണ്ട അഞ്ച് യുവതികളുടെ പട്ടിക കമിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നതായി മാണ്ഡ്യ പോലീസ് പറഞ്ഞു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ സ്വദേശി പാർവതി, ചാമരാജ നഗറിലെ സിദ്ധമ്മ എന്നിവരുടെ…
Read More4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മോചിതനാകുന്നു, പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ
ബെംഗളൂരു: കുടുംബത്തിലെ നാലംഗങ്ങളെ ഒരേ ദിവസം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിൽമോചിതനാക്കാൻ ഒരുങ്ങി കർണാടക സർക്കാർ . ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീൺ കുമാർ (60) ആണ് ബെലഗാവി ഹിൻഡലഗ ജയിലിൽ നിന്ന് നല്ല നടപ്പ് ആനുകൂല്യത്തിൽ മോചിതനാകുന്നത്. 1994 ഫെബ്രുവരി 23ന് അർദ്ധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെറിഗാർത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയ കേസ്. പണത്തിനുവേണ്ടിയുള്ള കൂട്ടക്കൊലയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മംഗളൂരു ജില്ലാ സെഷൻസ് കോടതി 2002ൽ…
Read More