സർക്കാർ കോളേജിൽ കാവിക്കൊടിയും പൂജയുമായി എബിവിപി പ്രവർത്തകർ

ബെംഗളൂരു: ക്യാമ്പസുകളില്‍ മതചിഹ്നം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച്‌ സര്‍ക്കാര്‍ കോളേജില്‍ കാവിക്കൊടിയും പൂജയുമായി എബിവിപി പ്രവർത്തകർ.

മംഗളൂരു യൂണിവേഴ്സിറ്റി കോളേജില്‍ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഭാരത്മാത പൂജ സംഘടിപ്പിക്കുമെന്ന് അറിയിച്ചുള്ള ബാനറിലാണ് ത്രിവര്‍ണ പതാകയ്ക്ക് ബദലായി കാവിക്കൊടി പ്രത്യക്ഷപ്പെട്ടത്. ഹിന്ദുമതപ്രകാരമുള്ള പൂജ എങ്ങനെയാണ് സര്‍ക്കാര്‍ കോളേജ് ക്യാമ്പസുകളില്‍ നടത്തുകയെന്ന വിമര്‍ശനം ഉയർന്നിരിക്കുകയാണ് ഇപ്പോൾ.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

പൂജയ്ക്ക് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതായി എബിവിപി നേതാവും മംഗളൂരു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റുമായ ധീരജ് സപലിക പറഞ്ഞു. ക്യാമ്പസില്‍ ഹിജാബ് നിരോധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ക്യാമ്പസുകളില്‍ എല്ലാത്തരം മതചിഹ്നങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇത് തെറ്റിച്ചു കൊണ്ടുള്ള പ്രവർത്തിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts