യുവതികളുടെ തലയറുത്ത് ആഭരണങ്ങൾ കവർന്ന കേസിൽ കമിതാക്കൾ അറസ്റ്റിൽ

ബെംഗളൂരു: മൂന്ന് യുവതികളുടെ തല അറുത്ത് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികളായ കമിതാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ശ്രീരംഗപട്ടണം താലൂക്ക് പരിധിയിലെ സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല വിരുദ്ധർ എന്നിവരെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സതേൺ റെഞ്ച് ഐജി പ്രവീൺ മധുകർ പവാർ അറിയിച്ചു. അടുത്തതായി ജീവനെടുക്കേണ്ട അഞ്ച് യുവതികളുടെ പട്ടിക കമിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നതായി മാണ്ഡ്യ പോലീസ് പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ സ്വദേശി പാർവതി, ചാമരാജ നഗറിലെ സിദ്ധമ്മ എന്നിവരുടെ നേതൃത്വത്തിൽ തലയിൽ നിന്ന് വേർപെടുത്തിയ നിലയിൽ കമിതാക്കളുടെ മൈസൂർ മെടഗള്ളിയിലെ വാടകവീട്ടിൽ കഴിഞ്ഞ അഞ്ചിന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട യുവതികളെ കമിതാക്കൾക്ക് പരിചയമുണ്ട്. ഈ ബന്ധം ഉപയോഗിച്ച്‌ മൈസൂർ ടൗൺ ചുറ്റിക്കാണിച്ച്‌ രാത്രി ഇരുവരേയും വകവരുത്തുകയായിരുന്നു.

ഉടലുകൾ വെവ്വേറെ ചാക്കുകളിൽ കെട്ടി ബൈക്കിൽ കൊണ്ടുപോയി ഒരെണ്ണം പാണ്ഡവപുരയിലും മറ്റൊന്ന് അരെക്കരയിലും തള്ളി. മൈസൂരുവിലെ വാടകവീട് ഒഴിവാക്കി ബെംഗളൂരിനടുത്ത അടുഗോളിയിൽ മറ്റൊരു വാടകവീട്ടിൽ താമസമാക്കി. അവിടെ പരിചയപ്പെട്ട കുമുദയെ തലയറുത്ത് കൊന്ന് ആഭരണങ്ങൾ കവർന്ന് തുകൂറു ദബസ്‌പേട്ടയിൽ വാടക വീട്ടിലേക്ക് താമസം മാറ്റി. മൊബൈൽ ഫോൺ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കൾ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

കൊലയാളികളെ പിടികൂടിയ ഡിവൈഎസ്പി സന്ദേശം കുമാറിന്റെ സംഘത്തിന് ഐജി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts