മലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു. വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന്…

Read More

തലശ്ശേരി-മേക്കുന്ന് സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബൊമ്മനഹളളിയിലെ സ്വകാര്യ ഇലക്ട്രോണിക്ക്സ് കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലിക്ക് സമീപം മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്‍ ആനന്ദവല്ലി ദമ്പതികളുടെ മകന്‍ അശ്വന്തിനെയാണ് ഇന്നുച്ചക്ക് എച്ച് എസ് ആർ ലേഔട്ടിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. എട്ട് മാസത്തോളമായി അശ്വന്ത് ബെംഗളൂരുവിലെ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഉച്ചയോടെ പോലീസുകാരാണ് ആള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആർ ഏരിയാകമ്മറ്റിയെ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടനെ നേതാക്കളായ മുഗള്‍ ബഷീറും റിഷിന്‍ മഹാബസാനും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം സെന്‍റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍…

Read More

ജോലി വാഗ്ദാനതട്ടിപ്പ്, പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് വിമർശനം

ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ഉണ്ട്. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് പലരും ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സര്‍വീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000…

Read More

മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത്…

Read More

സിനിമാ ഡയലോഗിലൂടെ എളുപ്പത്തിൽ കന്നഡ പഠിക്കാം 

ബെംഗളൂരു∙ സിനിമാ സംഭാഷണങ്ങളിലൂടെ മലയാളികളെ ലളിതമായും രസകരമായും കന്നഡയിൽ സംസാരിക്കാൻ പഠിപ്പിക്കുകയാണ് കന്നഡ വിത്ത് ലാംഗ്വേജ് ലാബ് എന്ന യൂട്യൂബ് ചാനലിലൂടെ ഹോമിയോപ്പതി ഡോക്ടറായ അശ്വിൻ. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ അശ്വിൻ സുകുമാരൻ ആണ് മലയാളികൾക്ക് ഏറെ ഗുണകരമായ ഈ യൂട്യൂബ് ചാനലിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഹോമിയോപ്പതി പഠനത്തിനായി മംഗളൂരുവിലെ കോളേജിൽ ചേർന്നപ്പോഴാണ് അശ്വിൻ കന്നഡ പഠിച്ചു തുടങ്ങുന്നത് . സംസ്ഥാനത്തെ എല്ലാ കോളേജുകളിലും കന്നഡ പഠനം നിർബന്ധമാക്കിയപ്പോൾ കിട്ടിയ അവസരം അശ്വിന് നന്നായി ഉപയോഗിച്ചു. പരിചരിക്കുന്ന രോഗികളോടും പ്രദേശവാസികളായ സഹപ്രവർത്തകരോടും ആശയവിനിമയം നടത്തി…

Read More

ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ്  അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…

Read More

കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി കീടനാശിനി ശ്വസിച്ചു ബെംഗളൂരുവിൽ മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വിനോദും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീട്ടുടമ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി  മുറിയ്ക്കുള്ളിൽ കീടനാശിനി തളിച്ചത്. ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ കുടുംബം വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും ഉടൻ തളർന്നു വീഴുകയും ചെയ്തത്…

Read More

മലയാളി യുവാവിന്റെ വധശ്രമവും കള്ളക്കേസും 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിലെ തൃശൂർ ജില്ലയിലെ ആരാധനാഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഇട്ട മലയാളിയെ വധിക്കാനും മറ്റൊരാളെ ലഹരിക്കേസിൽ കുടുക്കാനും ശ്രമിച്ച പോലീസ് ഇൻസ്‌പെക്ടർ അടക്കം 3 പേർ കർണാടകയിൽ അറസ്റ്റിലായി. സജു ഫ്രാൻസിസ് എന്നയാളെ കൊലപ്പെടുത്താനും അജീൽ എന്നായാളെ കഞ്ചാവ് കേസിൽ പെടുത്താനും ശ്രമിച്ച കേസിൽ ആണ് ഇവർ അറസ്റ്റിൽ ആയത്. കർണാടക റിസർവ് പോലീസ് എസ്. ഐ വിൽസൻ ജെയിംസ്, അലക്സാണ്ടർ, അഫ്രോസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. അജീലിനെ കുടുക്കാനായി വിൽസന് അലക്സാണ്ടർ 1 ലക്ഷം രൂപ നൽകിയതായും സജുവിനെ കൊലപ്പെടുത്താൻ ബെംഗളൂരുവിലെ…

Read More

പ്രവേശനോത്സവവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു 

ബെംഗളൂരു: സഞ്ജയ്‌ നഗർ കലാകൈരളിയുടെ നേതൃത്വത്തിൽ മലയാളം മിഷൻ കണിക്കൊന്ന കുട്ടികളുടെ പ്രവേശനോത്സവവും സൂര്യകാന്തി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് ഷൈജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജാലഹള്ളി മേഖല കോഡിനേറ്റർ ശ്രീജേഷ്, സെക്രട്ടറി ഹരിദാസ്, മലയാളം മിഷൻ അദ്ധ്യാപകരായ ബാലകൃഷ്ണൻ, വസന്തടീച്ചർ, ബിന്ദു, ഗോവിന്ദരാജ്, രമേശ്, സെന്റർ കോഡിനേറ്റർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

ഗുണ്ടൽപേട്ടിൽ പൂകൃഷിയിൽ സജീവമായി മലയാളി കർഷകരും 

ബെംഗളൂരു: പുല്‍പള്ളിയിൽ പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മലയാളി കര്‍ഷകരും. ഇവിടെ പുഷ്പകൃഷിയുമായി നിരവധി മലയാളി കര്‍ഷകർ രംഗത്തുണ്ട്. കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന കൃഷിയെന്ന രീതിയിലാണ് മലയാളി കര്‍ഷകര്‍ ഇതിലേക്ക് കടന്നിരിക്കുന്നത്. മുമ്പെല്ലാം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ പൂ കൃഷിയുമായി ബന്ധപ്പെട്ട് മലയാളി കര്‍ഷകരെ കാണാനില്ലായിരുന്നു. ഇപ്പോള്‍ പാട്ടത്തിനു സ്ഥലമെടുത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം വിളയിക്കുന്ന കര്‍ഷകര്‍ ഏറെയാണ്. അധികം മഴ ആവശ്യമില്ലാത്ത കൃഷിയാണ് ഇവ. ഒരേക്കര്‍ സ്ഥലത്ത് പു കൃഷി നടത്താന്‍ 30,000 മുതല്‍ 50,000 വരെ ചെലവ് വരുന്നുണ്ട്. ചെണ്ടുമല്ലി…

Read More
Click Here to Follow Us