ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ മലയാളി ഇടതുപക്ഷ വെൽഫയർ സംഘടനയായ കലാ ബെംഗളൂരുവിന്റെ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 30ന് രാവിൽ 9.30 മുതൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ നടക്കും. രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനത്തെ മുതിർന്ന സിപിഐഎം നേതാവ് വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലയുടെ പൊതു സമ്മേളനം കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന പ്രധിനിധി സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ…
Read MoreTag: malayali
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു
ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…
Read Moreബെംഗളൂരുവിൽ മലയാളി അന്തരിച്ചു
ബെംഗളൂരു: കായംകുളം പുല്ലുകുളങ്ങര ആറ്റൂർ വീട്ടിൽ കെ. ഹർഷൻ (67) ബംഗളൂരുവിൽ നിര്യാതനായി. മുരുകേഷ് പാളയ കാവേരിനഗർ ഹർഷ നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത. മകൾ: സരിക ഹർഷൻ. മരുമകൻ: ശ്യാം സഹോദരങ്ങൾ: സോമലത സുഭാഷ് പണിക്കർ, അസീന ഉണ്ണികൃഷ്ണൻ, സോയാ കുട്ടപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു
ബെംഗളൂരു:ആലപ്പുഴ ചമ്പക്കുളം പൂത്തറ ഹൗസിൽ അബ്രഹാം ജോർജ് (44) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു പൈ ലേ ഇ സായ് നികേതൻ അപ്പാർട്ട്മെന്റ് നിവാസിയാണ്. പിതാവ് പരേതനായ ജോർജ്. മാതാവ്: മേരി ജോർജ്. സഹോദരൻ: തോമസ് ജോർജ്. സംസ്കാരം വ്യാഴാഴ്ച ബെംഗളൂരുവിൽ നടക്കും.
Read Moreമറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തേടി പോലീസ് ബെംഗളൂരുവിൽ
കൊച്ചി: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തിരച്ചിൽ നടത്തുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകളുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.
Read Moreവാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശിയായ എ ആര്‍ സൂര്യനാരായണനാണ് (26) മരിച്ചത്. മണിപ്പാല്‍ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു സൂര്യനാരായണൻ. ഒപ്പമുണ്ടായിരുന്ന മലയാളിയായ സംഗീത്, ഉത്തർപ്രദേശ് സ്വദേശി ദിവിത് സിങ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ഓടെ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം. ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്‌ടറും സി ഇ ഒയുമായ കോട്ടയം ആര്‍പ്പൂക്കര…
Read Moreവിവാഹ വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : വിവാഹപരസ്യം നൽകുന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് വിവാഹവാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയിൽ എൻജിനീയറാണെന്ന് ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിദേശ മൊബൈൽ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ ബന്ധപ്പെട്ട് ചില കേസിൽപെട്ടെന്നും അതൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ കൈമാറി. രണ്ടാം വിവാഹത്തിന്…
Read Moreവാടക വീട്ടിൽ ഹൈടെക്ക് കഞ്ചാവ് കൃഷി ; മലയാളി ഉൾപ്പെടെ 5 മെഡിക്കൽ വിദ്യാർത്ഥികൾ
ബെംഗളൂരു: വാടക താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയ മലയാളി ഉൾപ്പെടെ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവരാണ് താമസിക്കുന്ന വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയതിന് പിടിയിലായത്. നഗരത്തിലെ സുബ്ബയ്യ മെഡിക്കല്‍ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക…
Read Moreനഗരത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബിടിഎം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക സൂചന. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് ആണ് മരിച്ചത്. മൃതദേഹം കെഎംസിടി യുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. 15 വർഷമായി നഗരത്തിൽ വിവിധ ബിസിനസുകൾ നടത്തുന്ന റഹൂഫ് പുതിയ ഷോപ്പ് നോക്കാൻ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
Read More