ബെംഗളൂരു:ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ പറഞ്ഞു.
Read MoreTag: loan app
വായ്പ തിരിച്ചടവ് മുടങ്ങി, വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. ബിജെപി ചെന്നൈ മുന്‍ ജില്ലാ ഭാരവാഹി ഗോപി എന്നയാള്‍ ലോണ്‍ ആപ് വഴി മാസങ്ങള്‍ക്കു മുന്‍പ് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ്…
Read Moreഅനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
ബെംഗളൂരു: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു . ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു. തിരികെ അടക്കാന്‍ കഴിയാതെ വന്നതോടെ…
Read Moreലോൺ ആപ്പ് ഏജന്റ്മാരും ഓപ്പറേറ്റർമാരും കർണാടകയിൽ പോലീസ് പിടിയിൽ
ബെംഗളൂരു: ഓൺലൈൻ ആപ്പിലൂടെ കടമെടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് അധിക പണം തട്ടുന്ന അഞ്ച് ലോൺ ആപ്പ് ഓപ്പറേറ്റർമാരും ഏജന്റുമാരും അടങ്ങുന്ന സംഘത്തെ പിടികൂടിയതായി മഹാരാഷ്ട്ര സൈബർ അറിയിച്ചു. സുഹൈൽ നസീറുദ്ദീൻ സയ്യിദ് (24), അഹമ്മദ് റാസ സാഹിദ് ഹുസൈൻ (26) സയ്യിദ് അത്തർ (24), കൈഫ് കദാരി (22), മുഫ്‌ത്യാസ് ബാഷ പീർസാദെ (21) എന്നിവരെ കർണാടകയിലെ ധാർവാഡിൽ നിന്നാണ് പോലീസ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പ്രതികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും…
Read Moreഒരു ഡസനോളം മൊബൈൽ ആപ്പ് വഴി വായ്പ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ വഞ്ചനാക്കേസ്
ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തൽക്ഷണം വായ്പ നൽകി നിരപരാധികളിൽ നിന്ന് പണം കൊള്ളയടിക്കാൻ ചൈനീസ് പൗരന്മാരോ കമ്പനികളോ നടത്തുന്ന ഒരു ഡസനോളം സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ സൈബർ ക്രൈം പോലീസ് വഞ്ചനയ്ക്ക് കേസെടുത്തു. കമ്പനികളുടെ അസിസ്റ്റന്റ് രജിസ്ട്രാർ ജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ബുധനാഴ്ച പൊലീസ് കേസെടുത്തത്. കമ്പനികളുടെ രജിസ്ട്രാർ ഓഫ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 28 നും ഏപ്രിൽ 13 നും ഇടയിൽ സൈബർ ക്രൈം യൂണിറ്റ് 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read More