സിഐടിയു ദേശീയ സമ്മേളനം, പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയെ തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് തപൻ സെന്നിനെയാണ്. എം. സായ്ബാബു ആണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. അതിൽ 178 പേർ കേരളത്തിൽ നിന്നുള്ളവരാണ്. വൈസ് പ്രസിഡന്റുമാർ : എ. കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എ. സുന്ദർരാജ്, മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി. എൽ കാരാട്, മാലതി ചിട്ടിബാബു, എസ് വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമലു, ജി ബേബി റാണി,…

Read More

ജെല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ : ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ (14) ആണ് മരിച്ചത്. മധുരൈയിലെ തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കാളയുടെ കുത്തേറ്റതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടന്‍ തന്നെ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധര്‍മ്മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുല്‍.

Read More

മൈസൂരു പിടിക്കാൻ കച്ചകെട്ടിയൊരുങ്ങി ബിജെപി യും കോൺഗ്രസും

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സംസ്ഥാനത്തെ പ്രധാന പാർട്ടികൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂരു മേഖലയിലും ജെ ഡി എസും ബി ജെ പിയും വലിയ പ്രധാന്യമാണ് നൽകുന്നത്. തമിഴ് വോട്ടർമാർ ആധിപത്യം പുലർത്തുന്ന ഈ മേഖലയിൽ ജെ ഡി എസിനാണ് പരമ്പരാഗതമായി മുൻതൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി ബി ജെ പിയും കോൺഗ്രസും വലിയ പ്രചരണ പരിപാടികളാണ് നടത്തിയത്. ഇത്തവണ ആ ശ്രമങ്ങൾ ശക്തമാണ്.

Read More

മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) നെയാണ് കൊണ്ടോട്ടി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിരവധി ആളുകളെ സമാന രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞ ചിലവില്‍ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read More

പ്രവീൺ നെട്ടാറു കൊലപാതകം, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു

Read More

ഭാര്യയെയും ഭർത്താവിനെയും കാണാനില്ല, പരാതിയുമായി ഇരുവരുടെയും പങ്കാളികൾ

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പോലീസിൽ പരാതി നൽകി. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പോലീസില്‍…

Read More

കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…

Read More

വിമാനത്തിൽ മൂത്ര മൊഴിച്ച സംഭവം, ശങ്കർ മിശ്രയ്ക്ക് വിലക്ക്

ന്യൂഡൽഹി : വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയർ ഇന്ത്യ യാത്ര വിലക്ക് ഏർപ്പെടുത്തി. നാലു മാസത്തേക്കാണ് യാത്രാവിലക്ക്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ശങ്കര്‍ മിശ്ര സഹയാത്രികയോട് അപരിഷ്‌കൃതമായി പെരുമാറിയത്. മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സംഭവത്തില്‍ ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ ആരോപണം കളവാണെന്നും, യാത്രക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച കോടതിയില്‍…

Read More

ആദി പുരുഷ് റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമായി ജൂൺ 15ന് ചിത്രം റിലീസ് ചെയ്യും. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ കൃതി സനൺ നായികയായി എത്തുന്നു . ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് സെയ്ഫ് അലി ഖാനാണ്. നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വൻ സ്വീകാര്യത നേടി. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ…

Read More