വിമാനത്തിൽ മൂത്ര മൊഴിച്ച സംഭവം, ശങ്കർ മിശ്രയ്ക്ക് വിലക്ക്

ന്യൂഡൽഹി : വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയർ ഇന്ത്യ യാത്ര വിലക്ക് ഏർപ്പെടുത്തി.

നാലു മാസത്തേക്കാണ് യാത്രാവിലക്ക്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ശങ്കര്‍ മിശ്ര സഹയാത്രികയോട് അപരിഷ്‌കൃതമായി പെരുമാറിയത്. മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സംഭവത്തില്‍ ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ ആരോപണം കളവാണെന്നും, യാത്രക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ ശങ്കര്‍ മിശ്ര ആരോപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts