ബെംഗളൂരു: മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കും. ഇടനാഴി വരുന്നതോടെ കേരള- കർണാടക യാത്ര മിന്നൽ വേഗത്തിലാക്കും. മണ്ഡ്യ മുതൽ കെങ്കേരി വരെ നോക്കിയാൽ കാണാൻ കഴിയുന്ന തരത്തിലാണ് പുതിയ പാത. മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. നിലവിൽ പാത യാത്രക്കാർക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോൾ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.
Read MoreTag: latest news
ഫുഡ് ഡെലിവറി ജീവനക്കാരനെ മദ്യപാനികൾ ചേർന്ന് മർദ്ദിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുഡ് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെല്ലൂർ കാട്ട്പാടിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച പ്രതികൾ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇത് പിന്നാലെയായിരുന്നു പ്രകോപനം.…
Read Moreസ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍…
Read Moreഎയറോ ഇന്ത്യ ഷോ, 10 കിലോ മീറ്റർ ചുറ്റളവിൽ നോൺവെജ് പാടില്ല ; ബിബിഎംപി
ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെ എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും…
Read Moreകാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട്
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു. കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം…
Read Moreസർവേകൾ അനുകൂലമായിട്ടും ആശ്വസിക്കാനാകാതെ കോൺഗ്രസ്
ബെംഗളൂരു: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നു. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി കോൺഗ്രസിന് അറിയാം. 2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ് പേടി . ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കൈകോർക്കുകയും അധികാരം…
Read Moreസിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ
ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍…
Read Moreനടൻ മനോബാല ആശുപത്രിയിൽ
ചെന്നൈ: നടൻ മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോ ട്രീറ്റ്മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ്…
Read Moreമൈസൂരുവിൽ പുലി വലയിലായി
ബെംഗളൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനം വകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.…
Read More15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് താര ദമ്പതികൾ വേർപിരിയുന്നു?
നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നതായി സോഷ്യൽ മീഡിയ റിപ്പോർട്ട്. ജനുവരി 24ന് സംവിധായകൻ സുഭാഷ് ഗായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നത്. പൊന്നിയിൻ സെൽവൻ 2′ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സംവിധായകൻ മണിരത്നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമർ’ എന്നിവിടങ്ങളിൽ അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
Read More