ജവാന്‍മാര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് വിരാട് കോഹ്‌ലി

ന്യൂദല്‍ഹി: സ്വജീവന്‍ മറന്നും അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ പോരാടുന്ന ധീര ജവാന്‍മാര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മോദിയുടെ #Sandesh2Soldiser ക്യാമ്പെയിനോട് ചേര്‍ന്ന് ജവാന്‍മാര്‍ക്ക് ആശംസകള്‍ നേരുകയായിരുന്നു കോഹ്‌ലി.

സ്വന്തക്കാരേയും ബന്ധുക്കളേയും വീടും നാടുമുപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ത്യാഗങ്ങളനുഷ്ഠിക്കുന്ന സൈനികര്‍ക്ക് തന്റെ ദീപാവലി ആശംസകള്‍ നേരുന്നെന്ന് ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെ കോഹ്‌ലി വ്യക്തമാക്കി. വീട്ടില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങള്‍ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണെന്നും കോഹ്‌ലി പറഞ്ഞു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ദീപാവലിയോടനുബന്ധിച്ച് എല്ലാ ജവാന്‍മാര്‍ക്കും അനുമോദനങ്ങള്‍ നേര്‍ന്ന കോഹ്‌ലി ജവാന്‍മാരൊടൊപ്പം താനും രാജ്യമൊന്നടങ്കവും ഉണ്ടാകുമെന്നും വ്യക്തമാക്കി. സമാധാനപരമായ ജീവിതം നയിക്കാനും ആഘോഷങ്ങള്‍ കൊണ്ടാടാനും സാധിക്കുന്നത് ജവാന്‍മാരുള്ളത് കൊണ്ടാണെന്നും എപ്പോഴെല്ലാം ജവാന്‍മാരെ കാണുന്നുവോ അപ്പോഴെല്ലാം അവരെ സല്യൂട് ചെയ്യേണ്ടതുണ്ടെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts