ബെംഗളൂരു: കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വിസിന് തുടക്കം. ഇന്നലെ ഉച്ചക്ക് 12 മണിക്കും രാത്രി ഏഴു മണിക്കുമാണ് ആദ്യ ദിനം സര്‍വിസ് നടത്തിയത്. ഉച്ചക്ക് നാലു പേരും രാത്രി അഞ്ചു പേരുമായാണ് സര്‍വിസ് നടത്തിയത്. നിലവിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു സര്‍വിസിനൊപ്പം തന്നെയാണ് ആദ്യദിനസ്വിഫ്റ്റ് സര്‍വിസുമെന്നതിനാലാണ് ആളുകള്‍ കുറഞ്ഞത് എന്നാണ് അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. നിലവില്‍ ദിവസേന നാല് എ.സി. സെമി സ്ലീപര്‍ ബസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Read MoreTag: kozhikode
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
കോഴിക്കോട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പൊട്ടിത്തെറിയില്‍ പരുക്കേറ്റത്. ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreറെജിലിന്റെ മരണം ഫോട്ടോഷൂട്ടിനിടയിൽ അല്ലെന്ന് പോലീസ്
കോഴിക്കോട്: ഇക്കോ ടൂറിസം കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെ പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച ദാരുണ സംഭവം ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസും ബന്ധുക്കളും. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്ഥലം സന്ദര്‍ശിക്കാന്‍ കുടുംബസമേതം എത്തിയപ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ടിനായി എത്തിയിരുന്നു. പാലേരി സ്വദേശിയായ റെജില്‍ലാല്‍ ആണ് മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ജാനകിക്കാട് സന്ദര്‍ശിക്കാനെത്തിയതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ബന്ധുക്കളുടെ കരച്ചിൽ…
Read Moreകൂടത്തായി കൂട്ടക്കൊല പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് വിധി
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസ് പ്രതി പൊന്നമറ്റം ജോളിയമ്മ ജോസഫ് വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണനക്കും. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്ഫൈന്, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന് ഹർജിയിലും കോടതി ഇന്ന് വിധി പറയും. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ജോളി മുൻപ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
Read Moreകേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് നിപ്പ ബാധിച്ചു 12 വയസ്സുകാരൻ മരിച്ചു
കോഴിക്കോട്: ഛർദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ്പ കാരണമെന്ന് സ്ഥിരീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ…
Read Moreബസ് സമരം നാലാം ദിവസവും തുടരുന്നു… ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിൽ.
കോഴിക്കോട്: ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ…
Read More