കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് നിപ്പ ബാധിച്ചു 12 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: ഛർദ്ദിയും മസ്​തിഷ്​ക ജ്വരവും ബാധിച്ച്​ ചികിത്സയിലായിരുന്ന ​12 വയസുകാരൻ മരിച്ചത്​ നിപ്പ കാരണമെന്ന്​ സ്ഥിരീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്​​. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട​ കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ…

Read More