ബസ് സമരം: മുഖ്യമന്ത്രി ഇന്ന് സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തും.

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ സംസ്ഥാനത്ത് നടത്തി വരുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ന് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മുന്‍പ് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സന്ദര്‍ഭത്തിലാണ് ഇത്.  സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും ബസ്സുകള്‍ പിടിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടാതെ ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള…

Read More

ബസ്‌ സമരം നാലാം ദിവസവും തുടരുന്നു… ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിൽ.

  കോഴിക്കോട്: ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട്  കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ…

Read More
Click Here to Follow Us