കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. എൻജിനീയറിൽ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി. പിന്നീട് അതേ കോച്ചിൽ…
Read MoreTag: kozhikode
നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യം കോഴിക്കോട്
ദില്ലി:രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകള്‍ എത്തുന്നു. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിൻ വെൻഡിംഗ് മെഷീനുകള്‍ ഉടൻ ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ്…
Read More10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം
കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം അക്കൗണ്ടിൽ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.
Read Moreബെംഗളൂരുവിലേക്ക് പുതിയ ബസ് സർവീസ്
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് പുതിയ സർവീസ് ഇന്ന് മുതൽ. അത്തോളി, പേരാമ്പ്ര, കുറ്റിയാടി, തോട്ടിൽപാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് തിരിച്ചും ഇതേ റൂട്ടിൽ സർവീസ് ഉണ്ട്.
Read Moreവാഹനാപകടം, എം.പി യുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Read Moreസൂപ്പർ കപ്പ് ബെംഗളൂരു എഫ് സി ഫൈനലിൽ
ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.
Read Moreഎം.കെ മുനീർ ആശുപത്രിയിൽ
കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
Read Moreമാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതൃഭൂമി മുന്‍ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്‌ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)
Read Moreകോഴിക്കോടിന്റെ പാരഗൺ ഇനി ബെംഗളൂരുവിലും
ബെംഗളൂരു: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്റ് ബെംഗളൂരുവിലേക്കും. ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ ഫ്ലേവറുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള മെനു പാരഗൺ ബെംഗളൂരുവിൽ അവതരിപ്പിക്കും. ബെംഗളൂരുവിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയൻ ഭക്ഷണവും പാരഗണിൽ ഉണ്ടാകും. പുതിയ റെസ്റ്റോറന്റിൻറെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും പുതു വർഷത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പാരഗൺ ഉടമ സുമേഷ് ഗോവിന്ദ് പറഞ്ഞു. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് പാരഗണിൻറെ ശാഖ ആരംഭിക്കുന്നത്.
Read Moreഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ
കോഴിക്കോട് : സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ,…
Read More