ബെംഗളുരു; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്നും ബിബിഎംപി 6 മാസത്തിനിടെ പിടിച്ചെടുത്തത് കോടികൾ. പിഴയിനത്തിൽ 14 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ് ഏറെയും ഇതിലുള്ളത്. കൂടാതെ കല്യാണങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് ആയിരക്കണക്കിന് ആളുകൾക്കാണ് പിടി വീണത്. ഈ വർഷം മെയ് മുതൽ ഈ മാസം 15 വരെ മാസ്ക് ധരിക്കാത്തതിന് 55.42 ലക്ഷം കേസുകളും, കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 32809 കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 13.35 കോടിയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന്…
Read MoreTag: KOVID
കോവിഡ് മരണം; ബിപിഎൽ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി
ബെംഗളുരു; കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാംഗത്തിന്റെ നഷ്ടപരിഹാര തുക ഉയർത്തി. ഒരു ലക്ഷം രൂപയാണ് ഇതുവരെ നൽകിയിരുന്നത്. കർണ്ണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ കൂടിയാണ് അനുവദിച്ചത്. ഇതോടെ തുക ഒന്നര ലക്ഷമാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് 1 ലക്ഷം നൽകുന്നത്. അപേക്ഷ ലഭിക്കുന്നവരിൽ നിന്ന് പരിശോധനകൾക്ക് ശേഷം കുറഞ്ഞ സമയം കൊണ്ട് തുക കൈമാറുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
Read Moreകോവിഡ് നിരക്കിൽ ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു
ബെംഗളുരു; കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതായി ആരോഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…
Read Moreകോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കണ്ടെയിൻമെൻ്റ് സോണുകളും വർദ്ധിക്കുന്നു;നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 3452 ആയി.
ബെംഗളുരു; തീവ്രാഘാത മേഖലകൾ കൂടുന്നു, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 284 പ്രദേശങ്ങളെക്കൂടി ബെംഗളൂരു കോർപ്പറേഷൻ തീവ്രാഘാതമേഖലകളായി പ്രഖ്യാപിച്ചു. ഇതോടെ നഗരത്തിലെ സജീവ തീവ്രാഘാതമേഖലകളുടെ എണ്ണം 3452 ആയി. 50-ൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളെയാണ് തീവ്രാഘാതമേഖലകളായി പ്രഖ്യാപിക്കുന്നത്. എന്നാൽ നഗരത്തിലെ തീവ്രാഘാത മേഖലകളുടെ എണ്ണം വർധിക്കുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ തീവ്രാഘാതമേഖലകളുള്ളത്. തൊട്ടുപിന്നിൽ ഈസ്റ്റ് സോണാണ്. ഏറ്റവും കുറവ് തീവ്രാഘാതമേഖലകളുള്ളത് ദാസറഹള്ളി മേഖലയിലാണ്. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്. രോഗവ്യാപനം…
Read Moreകോവിഡ് കെയർ സെന്ററുകൾ അനവധി,ആരോഗ്യപ്രവർത്തകർ കുറവ്;1700 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് കോർപ്പറേഷൻ.
ബെംഗളുരു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ മുൻഗണന, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ആവശ്യത്തിന് കോവിഡ് കെയർ ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പുതുതായി 1700 പേർക്ക് നിയമനം നൽകുന്നതിനൊപ്പം നിലവിൽ നഗരത്തിലെ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ വിവിധ മെഡിക്കൽകോളേജുകളിൽ 1600 -ഓളം പി.ജി. വിദ്യാർഥികളും ഇന്റേൺഷിപ്പ് ചെയ്യുന്ന 3200 -ഓളം ഡോക്ടർമാരുമുണ്ട്. ഇവരുടെ സഹകരണമുറപ്പാക്കിയാൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ ക്രമീകരിക്കാൻ കഴിയുമെന്നാണ്…
Read Moreനഗരത്തിൽ 17 പോലീസുകാർ കൂടി കോവിഡ് പിടിയിൽ
ബെംഗളുരു; കുറയാതെ കോവിഡ്, നഗരത്തിൽ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെ 17 പോലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഫീൽഡ് ഡിവിഷനിൽ രോഗം സ്ഥിരീകരിച്ച പോലീസുകാർ 27 ആയി. ഇതിൽ അഞ്ച് പേർ രോഗമുക്തി നേടി. അറസ്റ്റ് ചെയ്ത പ്രതിയിൽനിന്നാണ് പോലീസുകാർക്ക് കോവിഡ് ബാധിച്ചത്. ഇതേ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കേ, കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Read Moreകോവിഡ് വ്യാപനം;50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കും
ബെംഗളുരു; ഓഗസ്റ്റ് മാസത്തോടെ പി.എം. കെയേഴ്സ് ഫണ്ടുപയോഗിച്ച് 50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. ബി വ്യക്തമാക്കി. വെർച്വൽ റാലി ജൻ സംവാദ് അഭിയാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ഏകദേശം 30,000 വെൻിലേറ്ററുകൾക്ക് ഇതിനോടകം ഓർഡർ നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പി.പി.ഇ. കിറ്റുകൾക്ക് ക്ഷാമംനേരിട്ടുവെങ്കിലും ഇന്ന് 50 ലക്ഷം പി.പി.ഇ. കിറ്റുകളാണ് വിദേശത്ത് കയറ്റിയയക്കുന്നത്. മുഖാവരണങ്ങളുടെ നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ…
Read Moreകോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ഗതിയിലാക്കി റെയിൽവേ
ബെംഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും. ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെംഗളുരുവിലെ ഹുബ്ബള്ളി വർക്ഷോപ്പിൽ 20,035 മാസ്കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്ക്), 32…
Read Moreഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ബെംഗളുരു; ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 23 വിചാരണ തടവുകാർക്കും 6 കോൺസ്റ്റബിൾമാർക്കും കോവിഡ്. ഇവരെ പാർപ്പിച്ചിരുന്ന ബാരക് ഒഴിപ്പിച്ച് അണുവിമുക്തമാക്കി. രോഗ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപ് തടവുകാരെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ ബെംഗളൂരു ഹജ് ഭവനിലെ കോവിഡ് കെയർ സെന്ററിലേക്കു…
Read Moreകോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി കര്ണാടക..
ബെംഗളുരു; കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ‘കോവാക്സി’ന്റെ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി കർണാടകത്തിലെ ബെലഗാവി ജീവൻ രേഖാ ആശുപത്രിയും രംഗത്ത്. തുടർന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമുള്ള വ്യക്തികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച വാക്സിന്റെ പരീക്ഷണങ്ങൾക്കായി കർണാടകത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. മരുന്നു പരീക്ഷണത്തിന് രാജ്യത്ത് ആകെ 12 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ പരീക്ഷണം ആരംഭിക്കുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. പരീക്ഷണങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾ വീടുകളിൽത്തന്നെ കഴിയും.…
Read More