കോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിലാക്കി റെയിൽവേ

ബെം​ഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്‌കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും.

ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്‌കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ബെം​ഗളുരുവിലെ ഹുബ്ബള്ളി വർക്‌ഷോപ്പിൽ 20,035 മാസ്‌കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്‌ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്‌ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്‌ക്), 32 ലിറ്റർ (സാനിറ്റൈസർ) എന്നിങ്ങനെയാണ് ഉത്പാദിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts